വിറകുപുരയ്ക്ക് തീപിടിച്ചു
Mail This Article
×
കരിവെള്ളൂർ ∙ പെരളം ഗ്രാമീണ ബാങ്കിനു സമീപം വീടിനോട് ചേർന്ന വിറകുപുരയ്ക്ക് തീപിടിത്തം. എം.എൻ.ഷാദുലി ഹാജിയുടെ വിറക് പുരയ്ക്കാണ് ഇന്നലെ വൈകിട്ട് 4.30 ന് തീപിടിത്തം ഉണ്ടായത്. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ നാട്ടുകാർ തീ അണയ്ക്കാനുള്ള ശ്രമം നടത്തി.
പയ്യന്നൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് തീ പൂർണമായും അണച്ചത്. വിറക് പുര പകുതിയിലധികവും കത്തി നശിച്ചു. വീടിനോട് ചേർന്ന് വിറക് പുര സ്ഥാപിക്കുന്നതിനാൽ തീപിടിക്കാൻ സാധ്യത കൂടുതലാണെന്ന് അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.