കണ്ണൂർ ജില്ലയിൽ ഇന്ന് (04-06-2023); അറിയാൻ, ഓർക്കാൻ
Mail This Article
നിയമനം നടത്തും
തളിപ്പറമ്പ് ∙ പന്നിയൂർ കാലിക്കടവ് ഗവ.ഹൈസ്കൂളിൽ എച്ച്എസ്എ മലയാളം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നാളെ 10ന്.
മോറാഴ ∙ മയിലാട് ഗവ.യുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. അഭിമുഖം നാളെ 10ന്.
ശ്രീകണ്ഠപുരം ∙ ജിഎച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ബയോളജി, പ്രവൃത്തി പരിചയം വിഷയങ്ങളിൽ അധ്യാപരെ നിയമിക്കുന്നു. കൂടിക്കാഴ്ച 6ന് 10.30ന്.
തളിപ്പറമ്പ് ∙ പരിയാരം പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്കുള്ള അഭിമുഖം 7,8,9 തിയതികളിൽ പരിയാരം പഞ്ചായത്ത് സാംസ്ക്കാരിക നിലയിൽ നടക്കും. അപേക്ഷകർക്ക് അഭിമുഖത്തിനുള്ള അറിയിപ്പുകൾ അയച്ചതായും ലഭിക്കാത്തവർ കരിമ്പം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഐസിഡിഎസ് ഓഫിസുമായി ബന്ധപ്പെടണമെന്നും ശിശു വികസന പദ്ധതി ഓഫിസർ അറിയിച്ചു. 04602 202971.
തളിപ്പറമ്പ് ∙ വാട്ടർ അതോറിറ്റി തളിപ്പറമ്പ് ഡിവിഷൻ ഓഫിസിൽ ജലജീവൻ മിഷൻ പ്രോജക്ട് മാനേജർ, വൊളന്റിയർ തസ്തികകളിൽ നിയമനം നടത്തുന്നു. പ്രോജക്ട് മാനേജരുടെ ഒരു ഒഴിവാണുള്ളത്. യോഗ്യത എംടെക്(സ്ട്രക്ചറൽ എൻജിനീയർ). 1445 ദിവസത്തേക്കാണു നിയമനം. ജെഎംഎം വൊളന്റിയർ തസ്തികയിൽ 15 ഒഴിവുകളാണ് ഉള്ളത്. ഐടിഐ, ഡിപ്ലോമ, ബിടെക് സിവിൽ എന്നിവയാണ് യോഗ്യത. 755 ദിവസത്തേക്കാണ് നിയമനം. അപേക്ഷകൾ 9 വരെ തളിപ്പറമ്പ് ഡിവിഷൻ ഓഫിസിൽ സ്വീകരിക്കും.
ഹരിത സഭ നാളെ
ചപ്പാരപ്പടവ് ∙ പഞ്ചായത്തിൽ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ഹരിത സഭ നാളെ 2ന് ചപ്പാരപ്പടവ് വ്യാപാര ഭവൻ ഹാളിൽ നടക്കും.
തളിപ്പറമ്പ്∙ നഗരസഭ ഹരിത സഭ നാളെ 10ന് റിക്രിയേഷൻ ക്ലബ്ബിൽ നടക്കും. നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
ചിറ്റാരിപ്പറമ്പ് ∙ നിർമലഗിരി കോളജിൽ ഒന്നാം വർഷ ഡിഗ്രി, പിജി പ്രവേശനത്തിന് കമ്യൂണിറ്റി ക്വോട്ടയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന റോമൻ കാത്തലിക് സീറോ മലബാർ ക്രിസ്ത്യൻ (ആർസിഎസ്‌സി) കമ്യൂണിറ്റിയിൽപെട്ട വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി ഏകജാലകം വഴി അപേക്ഷിച്ച ശേഷം കോളജ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 9847240383.
അധ്യാപക ഒഴിവ്
ഉളിയിൽ∙ ഗവ. യുപി സ്കൂളിൽ ഒഴിവുള്ള യുപിഎസ്എ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 6 ന് 11 ന് സ്കൂളിൽ നടക്കും.
ഒഴിവുകൾ
കുഞ്ഞിമംഗലം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന്.
കക്കറ ∙ഗാന്ധി സ്മാരക ഗവ.യുപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്എ, യുപിഎസ്എ, ഹിന്ദി (പാർട്ട് ടൈം), യുപി അറബിക് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 6ന് 9.30ന് സ്കൂൾ ഓഫിസിൽ.
അഗ്നിപഥ് റിക്രൂട്മെന്റ് റാലി 15 മുതൽ
ഇന്ത്യൻ ആർമിയിൽ അഗ്നിപഥ് നിയമനത്തിനുള്ള റിക്രൂട്മെന്റ് റാലി 15 മുതൽ 20 വരെ തലശ്ശേരി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.
കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ, മാഹി, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള, പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത പുരുഷ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
പഴശ്ശി ഷട്ടർ ഉയർത്തും; ജാഗ്രത പാലിക്കണം
ഇന്നു മുതൽ മൺസൂൺ ആരംഭിക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ വരും ദിവസങ്ങളിൽ പഴശ്ശി ബാരേജിന്റെ ഷട്ടർ ക്രമാനുഗതമായി ഉയർത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ കലക്ടർ അനുമതി നൽകി.
പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഷട്ടർ തുറക്കുന്ന സമയം രാവിലെ 6 മുതൽ വൈകിട്ട് 6 വരെയായി ക്രമീകരിക്കാനും കലക്ടർ നിർദേശിച്ചു.
ട്രോളിങ് നിരോധനം:യോഗം 6ന്
ട്രോളിങ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മത്സ്യമെഖലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുടെ യോഗം 6ന് രാവിലെ 11നു കലക്ടറുടെ ചേംബറിൽ ചേരും.
ബിരുദാനന്തര ബിരുദ പ്രവേശനം
ചീമേനി അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ എംകോം ഫിനാൻസ്, എംഎസ്‌സി കംപ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ കോളജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 8547005052, 9447596129.
മോട്ടർ തൊഴിലാളിക്ഷേമനിധി:കാലാവധി നീട്ടി
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് 9 ശതമാനം പലിശയോടുകൂടി കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി 30 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
പരിശീലകരെ ക്ഷണിക്കുന്നു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിക്കായി പരിശീലകരുടെ പാനൽ തയാറാക്കുന്നു. 15ന് മുൻപ് അപേക്ഷിക്കണം. ഫോൺ. 0490 2967199.
ഹോമിയോ നഴ്സ്നിയമനം
സർക്കാർ ഹോമിയോ ആശുപത്രികളിലെ നഴ്‌സ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 7ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫിസിൽ (ഹോമിയോ) കൂടിക്കാഴ്ച. ഫോൺ: 0497 2711726.
ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽപ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കണ്ണൂർ താണയിലുള്ള ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് പോസ്റ്റ് മെട്രിക് കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 30നകം ജില്ലാ പട്ടിക ജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ. 0497 2700596 .
ഇൻസ്ട്രക്ടർ ഒഴിവ്
നെരുവമ്പ്രം ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എച്ച്എസ്എ ഫിസിക്കൽ സയൻസ്, വർക്‌ഷോപ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്), ട്രേഡ്‌സ്മാൻ (വെൽഡിങ്, കാർപ്പെന്ററി, ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 7ന് രാവിലെ 10നു സ്‌കൂൾ ഓഫിസിൽ അഭിമുഖം. ഫോൺ: 9400006495, 04972871789.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്നിയമനം
ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. 12ന് രാവിലെ 11നു ജില്ലാ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ ഇന്റർവ്യൂ. ഫോൺ: 04972734343.
കരോക്കെഗാനമത്സരം
കണ്ണൂർ∙ നൂപുരം നാട്യഗൃഹം 50–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വയലാർ–ഒഎൻവി–പി.ഭാസ്കരൻ എന്നിവർ രചിച്ച സിനാമാഗാനങ്ങളുടെ കരോക്കെ ഗാനമത്സരം നടത്തും. ജൂനിയർ, സീനിയർ, വയോജനം എന്നീ വിഭാഗങ്ങൾക്ക് 25ന് രാവിലെ 9ന് നൂപുരം നാട്യഗൃഹം ഓഡിറ്റോറിയത്തിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം: 9447643275, 9496926275.
കളിക്കാരുടെ തിരഞ്ഞെടുപ്പ് 11ന്
കണ്ണൂർ∙ കണ്ണൂർ സീനിയർ ഡിവിഷൻ ലീഗ് മത്സരത്തിൽ പങ്കെടുക്കേണ്ട റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ കളിക്കാരുടെ തിരഞ്ഞെടുപ്പ് 11നു രാവിലെ 8ന് ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഫോൺ–9961554288, 9447300220.
ഓഫ്സെറ്റ് മെഷീൻമൈൻഡർ കോഴ്സ്
കണ്ണൂർ∙ പ്രസ് ഉടമകളുടെ കൂട്ടായ്മയായ നോർത്ത് മലബാർ ഓഫ്സെറ്റ് പ്രിന്റേഴ്സ് കൺസോർഷ്യം കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സഹായത്തോടെ ട്രെയിനിങ് കോഴ്സ് നടത്തുന്നു. ഓഫ്സെറ്റ് മെഷീൻ മൈൻഡർ എന്ന ഈ കോഴ്സിൽ ചേരുന്നവർക്ക് സ്റ്റൈപൻഡ് ലഭ്യമാണ്. ഫോൺ: 0497 2823399.
കൗൺസലിങ്സൈക്കോളജി
കണ്ണൂർ ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കൗൺസലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. യോഗ്യത: പ്ലസ്ടു. ക്ലാസുകൾ ഓൺലൈനിൽ. 94460 60641.