ADVERTISEMENT

കണ്ണൂർ ∙ റോഡ് സുരക്ഷയ്‌ക്കെന്ന പേരിലുള്ള ക്യാമറകൾ ജനങ്ങളുടെ പോക്കറ്റടിക്കാൻ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂട്ടാളികളുടെയും ബെനാമി അക്കൗണ്ടുകൾ നിറയ്ക്കാൻ കൂടിയാണ് ധൃതി പിടിച്ച് സ്ഥാപിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. കെപിസിസി ആഹ്വാനപ്രകാരം റോഡ് ക്യാമറകൾക്ക് മുന്നിൽ നടത്തിയ ധർണയുടെ ജില്ലാതല ഉദ്ഘാടനം തളാപ്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ക്യാമറ ഇടപാടിൽ സർക്കാരും കെൽട്രോണും എസ്ആർഐടിയും നടത്തിയ കള്ളക്കളികളെല്ലാം പുറത്തു വന്നിട്ടും കണ്ണടച്ചു പാലു കട്ടുകുടിക്കുന്ന പൂച്ചയെപ്പോലെ മുഖ്യമന്ത്രി പൊതുസമൂഹത്തെ കബളിപ്പിക്കുകയാണ്. ലാവ്‌ലിൻ അഴിതിയെക്കാൾ വലിയ കൊള്ളയാണ് ഇവിടെ നടന്നത് – മാർട്ടിൻ ജോർജ് പറഞ്ഞു. കെ.പ്രമോദ്, റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ, ഷമ മുഹമ്മദ്, സി.ടി.ഗിരിജ, പി.മുഹമ്മദ് ഷമ്മാസ്, കല്ലിക്കോടൻ രാഗേഷ്, ജോസ് ജോർജ് പ്ലാന്തോട്ടം, രാഹുൽ വെച്ചിയോട്ട്, എം.സി.അതുൽ, അമർനാഥ്‌ എന്നിവർ പ്രസംഗിച്ചു.

7 ക്യാമറകൾക്കു മുൻപിൽ കോൺഗ്രസ് പ്രതിഷേധം

പഴയങ്ങാടി∙ ക്യാമറ ഇടപാടിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പുതിയങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്യാമറയ്ക്കു മുന്നിൽ റീത്ത് വച്ച് ധർണ നടത്തി . കെപിസിസി അംഗം എം.പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് ചൂട്ടാട് അധ്യക്ഷത വഹിച്ചു. സജി നാരായണൻ, പി.അബ്ദുൽഖാദർ, ടി.തിമോത്തി, കെ.ഇ.മുഹമ്മദ് റാഹിബ്, കെ.ഡെയ്സി, സുനിൽ ഇട്ടമ്മൽ, സേവ്യർ കെ.ലിയോ എന്നിവർ പ്രസംഗിച്ചു .

മാട്ടൂൽ∙ കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാട്ടൂലിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ, നിയുക്ത ബ്ലോക്ക് പ്രസിഡന്റ് കൂനത്തറ മോഹനൻ, കെ.വി.ഉത്തമൻ, രാജേഷ് പാലങ്ങാട്, ബേബി ആന്റണി, രമേശൻ മാണുക്കര, ഷാജി കല്ലേൻ, വിജേഷ് മാട്ടൂൽ, ലിഷ ലസ്‌ലി എന്നിവർ പ്രസംഗിച്ചു .

പഴയങ്ങാടി∙ മാടായിപ്പാറയിലെ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പവിത്രൻ അധ്യക്ഷത വഹിച്ചു. ബി.പി.ഗോകുലൻ, വി.വി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ചെറുപുഴ ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്‌നം സംഘടിപ്പിച്ചു. വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഡിസിസി നിർവാഹക സമിതിയംഗം എ.ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, രവി പൊന്നംവയൽ, എൻ.അബ്ദുൽ റഹ്മാൻ, എം.കരുണാകരൻ, തുണ്ടിയിൽ കുട്ടിച്ചൻ, വിജേഷ് പൊന്നമ്പാറ, സതീശൻ കാത്തികപ്പള്ളി, ജോൺ ജോസഫ് തയ്യിൽ, സലീം തേക്കാട്ടിൽ, എ.സി.സന്തോഷ്, വി.വി.ദാമോദരൻ, തോമസ് നാഗനോലിൽ, ബിജു പയ്യാടക്കത്ത്, കെ.ഡി.പ്രവീൺ, ജോയിസി ഷാജി, മിനി മാത്യു, ലൈസമ്മ പനയ്ക്കൽ, രേഷ്മ വി.രാജു എന്നിവർ പ്രസംഗിച്ചു.

പയ്യന്നൂർ ∙ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊലീസ് സ്‌റ്റേഷൻ റോഡിലെയും കേളോത്തെയും ക്യാമറകളുടെ മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

കേളോത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.മോഹനൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.ലളിത ഉദ്ഘാടനം ചെയ്തു.

പൊലീസ് സ്‌റ്റേഷൻ റോഡിൽ ഡിസിസി ജനറൽ സെക്രട്ടറി എ.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി.നാരായണൻ ഉദ്ഘാടനം ചെയ്തു. അത്തായി പത്മിനി, എൻ.വി.ഉണ്ണിക്കൃഷ്ണൻ, എം.നാരായണൻകുട്ടി, കെ.ജയരാജ്, കെ.കെ.ഫൽഗുനൻ, കെ.ടി.ഹരീഷ്, ഇ.പി.ശ്യാമള, കെ.വി.ഭാസ്കരൻ, എൻ.ഗംഗാധരൻ, പി.പി ദാമോദരൻ, എം.വി.വത്സല, കൃഷ്ണൻ വെള്ളോറ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com