ADVERTISEMENT

പയ്യാവൂർ∙ പഞ്ചായത്തിലെ ആടാംപാറ, കാഞ്ഞിരക്കൊല്ലി, ചന്ദനക്കാംപാറ പ്രദേശങ്ങളിലെ കാട്ടനശല്യം  പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് പയ്യാവൂർ പഞ്ചായത്തിലെ യൂഡിഎഫ് അംഗങ്ങൾ കണ്ണൂർ ഡിഎഫ്ഒയ്ക്ക് പരാതി നൽകി. വനാതിർത്തിയിൽ ത്രിതല പഞ്ചായത്തുകൾ സൗരോർജ തൂക്കുവേലി സ്ഥാച്ചെങ്കിലും ആനകളെ കാട്ടിലേക്ക് തിരിച്ചു കയറ്റാതെ ചാർജ് ചെയ്തതോടെ ആന ശല്യം ഈ മേഖലയിൽ വർധിക്കുകയാണ് ഉണ്ടായത്. മുൻകാലങ്ങളിൽ അപൂർവം ചില ദിവസങ്ങളിൽ കാടിറങ്ങി കൃഷി നശിപ്പിച്ചിരുന്ന ആനക്കൂട്ടം ഇപ്പോൾ എല്ലാദിവസവും ആക്രമണം നടത്തുകയാണ്. 

ചന്ദനക്കാംപാറ ടൗണിനു സമീപം വരെ ആനക്കൂട്ടം എത്തിയതോടെ ജനങ്ങൾ കടുത്ത ഭീതിയിൽ ആണ്. ആനകളെ കാട്ടിലേക്ക് കയറ്റാതെ വേലി ചാർജ് ചെയ്തു തിരക്കിട്ട് ഉദ്ഘാടനം നടത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും അടിയന്തരമായി ആനകളെ തിരിച്ചു കയറ്റാനുള്ള നടപടികൾ സ്വീകരിക്കണം എന്നുമാണ് പരാതിയിലെ ആവശ്യം.

തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസറുമായും അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. അടിയന്തിര നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഓഫിസർഉറപ്പുനൽകിയതായി പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. അംഗങ്ങളായ ആനീസ് ജോസഫ്, ടെൻസൺ ജോർജ്, ടി.പി. അഷ്‌റഫ്‌, ജിത്തു തോമസ്, സിജി ഒഴാങ്കൽ, സിന്ധു ബെന്നി എന്നിവരാണ് പരാതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com