26 കുപ്പി വിദേശ മദ്യവുമായി പിടിയിൽ

pk-raju
പി.കെ.രാജു
SHARE

തളിപ്പറമ്പ് ∙ വിദേശ മദ്യശേഖരവുമായി ഒരാളെ എക്സൈസ് അധികൃതർ പിടികൂടി. തിരുമേനി കോക്കടവ് പി.കെ.രാജുവിനെ (66)യാണ് 26 കുപ്പി വിദേശ മദ്യവുമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫിസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഉത്തര മേഖലാ ജോ. എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫിസർ അഷറഫ് മലപ്പട്ടത്തിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സജീവിന്റെ നേതൃത്വത്തിൽ തിരുമേനി, ചെറുപുഴ, പയ്യന്നൂർ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.

26 കുപ്പി (13 ലീറ്റർ) വിദേശമദ്യം കൈവശം സൂക്ഷിച്ച് വിൽപന നടത്തിയ കുറ്റത്തിന് രാജുവിനെതിരെ കേസെടുത്തു. വിൽപന നടത്തി ലഭിച്ചതെന്ന് കരുതുന്ന 6700 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസർ അഷറഫ് മലപ്പട്ടം, സിഇഒമാരായ കെ.വി.ഷൈജു, ടി.വി.ശ്രീകാന്ത്, ഡ്രൈവർ പി. വി. അജിത്ത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS