പരിയാരം ∙ പരിയാരം - ദേശീയ പാത വിളയാങ്കോട് മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ വാഹനത്തിന് തീപിടിച്ചു. രണ്ട് പേർക്കു പരുക്കേറ്റു .
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മിനി ലോറി ഡ്രൈവർ മലപ്പുറം മുഹസിൻ (19), സഹായി മലപ്പുറം മുഹമ്മദ് റാഷീദ് (26) എന്നിവർക്കാണ് പരുക്കേറ്റത്. പരിയാരം മെഡിക്കൽ കോളജ് ആശു പതിയിൽ പ്രവേശിപ്പിച്ചു.