മടക്കാട് കവർച്ച: ഒരാൾ കൂടി പിടിയിൽ

kasargod-robbery-in-closed-houses-at-kubala
SHARE

തളിപ്പറമ്പ് ∙ ചപ്പാരപ്പടവ് മടക്കാട് വീട് കുത്തി തുറന്നു കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. മലപ്പുറം സ്വദേശി രത്നകുമാറിനെ(46)യാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നാണ് മടക്കാടുള്ള എം.സി.മോൺസന്റെ വീട് കുത്തി തുറന്ന് 2.5 പവൻ ആഭരണങ്ങൾ കവർച്ച ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ കുറിച്ചു വിവരമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഇരിക്കൂറിൽ നടന്ന കവർച്ചയിലെ പ്രതികളായ കൊട്ടാരക്കര അഭിരാജ്, ഉപ്പളയിലെ കിരൺ എന്നിവരെ എസ്ഐ ദിനേശൻ കൊതേരി അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മടക്കാടെ കവർച്ചയുടെ പിന്നിലും ഇവരാണെന്ന് സമ്മതിച്ചത്.

തുടർന്ന് ഇരിക്കൂർ പൊലീസ് തളിപ്പറമ്പിൽ വിവരം നൽകുകയായിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ തളിപ്പറമ്പ് പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കളവു ചെയ്ത സ്വർണാഭരണം കർണാടകയിലെ ഹുൻസൂറിൽ വിൽപന നടത്തിയെന്നും രത്നകുമാറാണ് ഇതിനു സഹായിച്ചതെന്നും വ്യക്തമായത്. ഇതേ തുടർന്ന് കർണാടകയിൽ നിന്ന് രത്നകുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.

=======================================================

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS