കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇ- കാണിക്ക ഉദ്ഘാടനം ചെയ്തു

kannur-pallikunnu-temple
പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരുക്കിയ ഇ- കാണിക്കയുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി.നന്ദകുമാർ നിർവഹിക്കുന്നു.
SHARE

പള്ളിക്കുന്ന്∙കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ ഭണ്ഡാര സമർപ്പണത്തിന്റെ സൗകര്യത്തിനായി ഇ- കാണിക്കയുടെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി.നന്ദകുമാർ നിർവഹിച്ചു. ഇന്ത്യൻ ബാങ്ക് വളപട്ടണം ശാഖയാണ് ഇ- കാണിക്ക സ്പോൺസർ ചെയ്തത്. മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധി ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ അംഗം ഉണ്ണിക്കൃഷ്ണൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ സി.പി.ബീന, ട്രസ്റ്റി ബോർഡ് ചെയർമാൻ പി.കെ.ജയകൃഷ്ണൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ.എം.ശശിധരൻ, കെ  പ്രഭാകരൻ, ക്ഷേത്രം ഭാരവാഹികളായ കെ.സി.ശ്രീജിത്ത്, പവിത്രൻ പള്ളിക്കുന്നോൻ, പി.വി.വേലായുധൻ, കൃഷ്ണപ്രവീൺ, കെ.ചന്ദ്രഭാനു, ഇന്ത്യൻ ബാങ്ക് ഡപ്യൂട്ടി മാനേജർ പി.വി.ജയറാം, മാനേജർ ഋഷിശങ്കർ, ബ്രാഞ്ച് മാനേജർ ടി.വി.ബിജിഷ എന്നിവർ പങ്കെടുത്തു. കോർപറേഷൻ മുൻ കൗൺസിലർ ടി.കെ.വസന്ത ഊട്ടുപുര നിർമാണത്തിന് 40,000 രൂപ സംഭാവന നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS