നിപ്പ: ജില്ലയ്ക്ക് ആശങ്ക വേണ്ട; നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരം

nipah-kerala
SHARE

കണ്ണൂർ ∙ നിപ്പ രോഗബാധയുടെ സാഹചര്യത്തിൽ ജില്ലയിൽ‍ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ‍ അറിയിച്ചു. മൂന്നു പേരാണു നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ‍ മാറ്റമില്ലാതെ തുടരും. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ മുഴുവൻ ആശുപത്രികളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. പനിയോ ജലദോഷമോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അധികൃതർ അറിയിച്ചു.‌‌‌

കഴിക്കരുത്

∙ പക്ഷികളുടെയോ മൃഗങ്ങളുടെയോ കടിയോ പോറലോ ഏറ്റ പഴങ്ങൾ കഴിക്കരുത്.

∙ താഴെ വീണുകിടക്കുന്ന പഴങ്ങൾ കഴിക്കരുത്.

∙ പഴങ്ങൾ നന്നായി കഴുകി കഴിവതും തൊലി കളഞ്ഞു മാത്രം ഉപയോഗിക്കുക.

കുടിക്കരുത്

തെങ്ങ്, പന എന്നിവയിൽ തുറന്നുവച്ചു ശേഖരിക്കുന്ന പാനീയങ്ങൾ കുടിക്കരുത്.

തുറന്നുവയ്ക്കരുത്

പക്ഷിമൃഗാദികളുടെ ശരീരസ്രവങ്ങൾ, വിസർജ്യം എന്നിവ കലരാത്ത രീതിയിൽ ഭക്ഷണപദാർഥങ്ങളും ശുദ്ധജലവും നന്നായി അടച്ചു സൂക്ഷിക്കുക. കയ്യുറ നിർബന്ധം താഴെ വീണുകിടക്കുന്ന അടയ്ക്ക, പുളി, കശുവണ്ടി തുടങ്ങിയവ ശേഖരിക്കുമ്പോൾ കയ്യുറ ധരിക്കുക. അതിനുശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു കഴുകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA