തളിപ്പറമ്പ് ∙ കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. കൃഷിത്തോട്ടത്തിലെ ജൈവ വൈവിധ്യ കേന്ദ്രത്തിന് പിന്നിൽ നിർമിക്കുന്ന പോളിഹൗസിന് സമീപത്തുള്ള ചന്ദനമരമാണ് മുറിച്ചു കടത്തിയതായി കണ്ടെത്തിയത്. ശനിയാഴ്ച രാത്രിക്ക് ശേഷമാണു മോഷണം നടന്നതെന്നു കരുതുന്നു. ഇന്നലെ രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴാണ് ചന്ദന മരം മുറിച്ച് കടത്തിയത് കണ്ടത്. ഇതിന്റെ കുറ്റി ഇവിടെ ബാക്കിയുണ്ട്. കൃഷിത്തോട്ടം അധികൃതരുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
HIGHLIGHTS
- മോഷണം ജില്ലാ കൃഷിത്തോട്ടത്തിൽ