ADVERTISEMENT

കണ്ണൂർ ∙ പള്ളിക്കുന്നിൽ ഡിജിറ്റൽ സർവേക്കിടെ സർവേയർമാർക്കു നേരെ അക്രമം. സംഭവത്തിൽ കുന്നാവ് സ്വദേശി പി.വിജേഷിനെ (38) കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നാവ് എൽപി സ്കൂളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. വീടിന് സമീപം ഡിജിറ്റൽ സർവേ നടക്കുന്നതിനിടെ വിജേഷ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ടാബ് തകർക്കുകയുമായിരുന്നു. ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണും തകർത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സർവേയർ വി.റജിത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

കണ്ണൂർ∙ പള്ളിക്കുന്ന് വില്ലേജിൽ ഡിജിറ്റൽ സർവേ ജോലി ചെയ്യവേ സർവേയറെയും വനിത സർവേ ഉദ്യോഗസ്ഥയേയും ആക്രമിക്കുകയും സർവേ ഉപകരണങ്ങൾ തകർക്കുകയും ചെയ്ത നടപടിയിൽ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജീവനക്കാരെ ആക്രമിച്ചയാൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ജീവനക്കാർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com