ADVERTISEMENT

എൻആർഐ സമ്മിറ്റ് ഒക്ടോബർ 30നും 31നും

കണ്ണൂർ∙ ജില്ലാ പഞ്ചായത്ത് ഇൻവസ്റ്റേഴ്‌സ് ഡെസ്ക് ഒക്ടോബർ 18നും 19നും നടത്താനിരുന്ന എൻആർഐ സമ്മിറ്റ് ഒക്ടോബർ 30, 31 തീയതികളിലേക്കു മാറ്റി. സെപ്റ്റംബർ 30 വരെ പേര് റജിസ്റ്റർ ചെയ്യാം. ഫോൺ :91889 52109, 91889 52110.

ട്രാക്ക് സൈക്ലിങ്ചാംപ്യൻഷിപ്: സിലക്‌ഷൻ 24ന്

സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്‌ഷൻ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിന് സമീപം 24ന് 2.30ന് നടക്കും. സിലക്‌ഷൻ കിട്ടുന്നവർ ട്രാക്ക് സൈക്കിളുമായി ഒക്ടോബർ ഒന്നിനും രണ്ടിനുമായി തിരുവനന്തപുരം എൽഎൻസിപിഇയിൽ നടക്കുന്ന മത്സരങ്ങളിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്. ഫോൺ: 9446318871.

വനിതാകമ്മിഷൻ അദാലത്ത് 25ന്

കേരള വനിതാ കമ്മിഷൻ അദാലത്ത് 25ന് രാവിലെ 10 മുതൽ കലക്ടറേറ്റ് ഓഡിറ്റോറിയം കോൺഫറൻസ് ഹാളിൽ നടക്കും.

വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.labourwelfarefund.inൽ ഓൺലൈനായി ഡിസംബർ 20ന് വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണം.

വിദേശതൊഴിൽ വായ്പപ്പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന വിദേശ തൊഴിൽ വായ്പപ്പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 04972705036, 9400068513.

ഡിടിപിസി ഓൺലൈൻ ക്വിസ് മത്സരം 26ന് 

രാജ്യാന്തര ടൂറിസം ദിനചാരണത്തോടനുബന്ധിച്ച് കോളജ് വിദ്യാർഥികൾക്കായി ഡിടിപിസി ഓൺലൈൻ ക്വിസ് മത്സരം 26ന് നടക്കും. 24നകം റജിസ്റ്റർ ചെയ്യണം. ഫോൺ : 0497 2706336, 2960330, 94475 24545.

ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌ത 3 വർഷം തൊഴിലധിഷ്ഠിത ബിഎസ്‌സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് സയൻസ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9567463159, 0490 2353600.

അധ്യാപക ഒഴിവ്

തോട്ടട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതം പാർട്ട്ടൈം അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് രാവിലെ 11നു സ്‌കൂൾ ഓഫിസിൽ. ഫോൺ: 9947473480

വൈദ്യുതി മുടക്കം

ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ കൂടാളി, വിവേകാനന്ദ, കൂടാളി പോസ്റ്റ് ഓഫിസ്, ഗെയിൽ, കണ്ണൻ കുന്ന്, അയ്യത്താൻ, കോയസൻകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT