കണ്ണൂർ ജില്ലയിൽ ഇന്ന് (23-09-2023); അറിയാൻ, ഓർക്കാൻ

Mail This Article
അധ്യാപക ഒഴിവ്: തോട്ടട∙ എസ്എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം വിഷയത്തിൽ താൽക്കാലിക അധ്യാപകനെ നിയമിക്കും. അഭിമുഖം 25 ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.
നെരുവമ്പ്രത്ത് നാളെ മെഡിക്കൽ ക്യാംപ്
പഴയങ്ങാടി∙ നെരുവമ്പ്രം സെന്റ് ഫ്രാൻസിസ് അസിസി ദേവാലയം, അസിസി ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി എംഎം ആശുപത്രിയിലെ ഡോക്ടർമാരുടെ സഹകരണത്തോടെ നാളെ അസിസി ഇംഗ്ലിഷ് മീഡിയം സ്കൂളിൽ രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. 9946827557.
സീറ്റ് ഒഴിവ്
പയ്യന്നൂർ∙ പയ്യന്നൂർ കോളജിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം 26ന് 10ന് കോളജിൽ ഹാജരാകണം.
ഇന്നത്തെ പരിപാടി
∙ പട്ടുവം മംഗലശേരി: പട്ടുവം സഹകരണ ബാങ്ക് കാർഷിക പദ്ധതിയുടെയും സ്നേഹ സ്പർശം ക്ഷേമ പദ്ധതിയുടെയും ഉദ്ഘാടനം– സ്പീക്കർ എ.എൻ. ഷംസീർ– 11.00.
∙ പന്നിയൂർ പടയൻകുന്ന്: മസ്ജിദ് ഉദ്ഘാടനം– 6.15, ബുർദ മജ്‍ലിസ്– 8.30.
∙ വെള്ളോറ ദേവീവിലാസം എൻ എസ് കരയോഗം പൊതുയോഗം ,അറയ്ക്കാൽ പാറ നീലിയാർ ഭഗവതി ക്ഷേത്ര പരിസരം - 2.00.
∙ എരമം കുറ്റൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തല ആരോഗ്യ പോഷണ മേളയും ആരോഗ്യ ക്ലാസ്. കോയിപ്ര പൊതുജന വായനശാല.11.30പയ്യന്നൂർ കൈരളി മിനി ഓഡിറ്റോറിയം: മഠത്തുംപടി അക്ഷരശ്ലോക സദസ്സിന്റെ അക്ഷരശ്ലോക മത്സരം -9.00
∙ പയ്യന്നൂർ ഗാന്ധി പാർക്ക്: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥശാല സംരക്ഷണ സദസ്സ് -4.00