ADVERTISEMENT
ഇരിക്കൂർ ∙ പടിയൂർ നിടിയോടിയിൽ പഴശ്ശി ജലസേചന പദ്ധതിയുടെ സംഭരണ പ്രദേശത്ത് വനംവകുപ്പ് നട്ടുപിടിപ്പിച്ച മരങ്ങൾ അജ്ഞാതസംഘം മുറിച്ചുകടത്തി. വൻ വിലവരുന്ന മുപ്പതിലേറെ കൂറ്റൻ അക്കേഷ്യ, മാഞ്ചിയം മരങ്ങളാണ് മോഷണം പോയത്. ആവർത്തന കൃഷിയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപാണ് വനംവകുപ്പ് മരങ്ങൾ നട്ടുപിടിപ്പിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു വനംവകുപ്പ് സംഘം സ്ഥലaത്തെത്തി പരിശോധന നടത്തി. നേരത്തേ ഇവിടെ സ്ഥാപിച്ചിരുന്ന ഗേറ്റ് സാമൂഹികവിരുദ്ധർ തകർത്തിരുന്നു. പിന്നീട് പുഴക്കര വികസനസമിതിയും ഇരിക്കൂർ പൊലീസും ചേർന്ന് ഇവിടേക്കുള്ള പ്രവേശനം തടയുന്നതിന്റെ ഭാഗമായി ഗേറ്റ് സ്ഥാപിച്ചിരുന്നു. രാത്രി പുഴ വഴി മരങ്ങൾ മുറിച്ചു കടത്തിയതായാണു സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT