ADVERTISEMENT

കണ്ണൂർ ∙ കെഎസ്ആർടിസിയിലെ താൽക്കാലിക നിയമനങ്ങൾ ഇനിമുതൽ കാലാവധി അവസാനിച്ച പിഎസ്‌സി ലിസ്റ്റിൽനിന്നു നടത്താൻ തീരുമാനം. നേരത്തേ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരുന്നു താൽക്കാലിക നിയമനം. കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട, താൽക്കാലിക നിയമനത്തിനു താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് പട്ടിക തയാറാക്കും. താൽക്കാലിക കണ്ടക്ടർമാരെയും ‍ഡ്രൈവർമാരെയുമാണ് ഇങ്ങനെ നിയമിക്കുക. കോടതി നിർദേശത്തെത്തുടർന്നാണിതെന്ന് മാനേജിങ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ആശ്രിതനിയമനത്തിനു കാത്തിരിക്കുന്ന, താൽക്കാലിക നിയമനത്തിനു താൽപര്യമുള്ളവവരെയും പരിഗണിക്കും. 

നിയമിതരാകുന്നവർ 10,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. ഡ്രൈവർമാർ, സിലക്‌ഷൻ സമിതി നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് ജയിക്കണം. കെഎസ്ആർടിസിയുടെ അതത് ജില്ലാ അധികാരികൾക്ക് 30ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകളും സമ്മതപത്രവും സഹിതം അപേക്ഷ നൽകണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തി അടുത്തമാസം 15ന് ലിസ്റ്റ് തയാറാക്കി അതിൽ നിന്നു താൽക്കാലിക നിയമനം നടത്താനാണു നിർദേശം. താൽക്കാലിക ജീവനക്കാരന് ഒരു വർഷം ലഭിക്കുന്ന പരമാവധി ജോലി 100 ദിവസമാണ്. 8 മണിക്കൂർ ജോലിക്ക് 715  രൂപയാണു നിശ്ചയിച്ചിരിക്കുന്നത്. അധിക മണിക്കൂറിന് 130 രൂപ അലവൻസായും ലഭിക്കും. 

ഡ്രൈവർ തസ്തികയിലേക്ക് 2012 ഓഗസ്റ്റ് 23ന് നിലവിൽ വന്നതും കാലാവധി അവസാനിച്ചതുമായ പിഎസ്‌സി ലിസ്റ്റിലുള്ളവരെയാണു പരിഗണിക്കുക. കണ്ടക്ടർ തസ്തികയിലേക്ക് കാലാവധി അവസാനിച്ച കാറ്റഗറി നമ്പർ 467/2010 ലിസ്റ്റിൽ നിന്നുള്ള അപേക്ഷകരെ ഉൾപ്പെടുത്തിയാണു ലിസ്റ്റ് തയാറാക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com