തെരുവുനായ്ക്കൾ സംഘം ചേർന്ന് കാളയെ കടിച്ചുകൊന്നു; ശരീരത്തിൽ വലിയ ദ്വാരമുണ്ടാക്കി

Mail This Article
×
തളിപ്പറമ്പ്∙ തെരുവുനായ്ക്കൾ സംഘം ചേർന്ന് കാളയെ കടിച്ചുകൊന്നു. പട്ടുവം അരിയിൽ കാനത്തിൽ കളത്തിൽ അബ്ദുല്ലയുടെ 3 വയസ്സുള്ള കാളയെയാണ് ഇന്നലെ പുലർച്ചെ കൊന്നത്. വീടിനു സമീപത്തെ പറമ്പിൽ കെട്ടിയ കാളയെ പുലർച്ചെ 6 തെരുവുനായ് ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കാളയുടെ ശരീരത്തിൽ നായ്ക്കൾ കടിച്ച് വലിയ ദ്വാരമുണ്ടാക്കി. ചെവിയും ഭക്ഷിച്ചു. പട്ടുവം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത കാലത്തായി വളർത്തു മൃഗങ്ങൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
English Summary: Stray Dog Attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.