ADVERTISEMENT

കൂത്തുപറമ്പ് ∙ വെണ്ടുട്ടായി യുവരശ്മിയുടെയും നെഹ്റു യുവക് കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. വയോജന സംഗമം സംഗീത സംവിധായകൻ എ.എം.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ജനാർദനൻ അധ്യക്ഷത വഹിച്ചു. സി.സദാനന്ദൻ, എം.അജിത്കുമാർ, കെ.ടി.സജിന, ജിതിൻ പുഷ്പൻ, എം.റീന എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ 80 കഴിഞ്ഞ ദമ്പതിമാരായ വളയങ്ങാടൻ ചാത്തുക്കുട്ടി - കെ.സതി, കോയ്യത്തി ശ്രീധരൻ - പി.സതി എന്നിവരെ ആദരിച്ചു. 

മമ്പറം ∙ ലോക വയോജന ദിനത്തിൽ കെഎസ്എസ്പിഎ വേങ്ങാട് മണ്ഡലം കമ്മിറ്റി മുതിർന്ന അംഗങ്ങളെ ആദരിച്ചു. പടുവിലായിയിലെ പി.കെ.സുകുമാരൻ, ചാമ്പാട്ടെ കെ.രോഹിണി, റിട്ട.അധ്യാപകരായ മമ്പറത്തെ രാജമ്മ, വാളാങ്കിച്ചാലിലെ നളിനി എന്നിവരെയാണ് അവരുടെ വീടുകളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. കെഎസ്എസ്പിഎ വേങ്ങാട് മണ്ഡലം പ്രസിഡന്റ് പി.രാഘവൻ, സെക്രട്ടറി നരേന്ദ്ര ബാബു, ശ്രീധരൻ, കെ.എൻ.ദിവാകരൻ, സി.കെ.വിജയൻ, പി.കെ.രാമകൃഷ്ണൻ, അജയൻ, കെ.പി.കെ.ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പാനൂർ ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) ബ്ലോക്ക് കമ്മിറ്റി വയോജന സംഗമവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. ബാല സാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്തു. കെ.നാണു അധ്യക്ഷത വഹിച്ചു. ഡോ. കെ.വി.ശശിധരൻ, പ്രേമാനന്ദ് ചമ്പാട്, പ്രഭാകരൻ പനക്കാട്, ശിവദാസ് പാലത്തായി, പി.വിമല, രാധ മൊകേരി, കെ.സാവിത്രി, പി.കെ.ശൈലജ, എ.ലക്ഷ്മണൻ, പന്ന്യന്നൂർ ഭാസി, രാജേന്ദ്രൻ തായാട്ട്, ജി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ശിവദാസ് പാലത്തായി രചിച്ച തിരക്കഥ ധർമനിദ്ര പുസ്തകം നഗരസഭാ കൗൺസിലർ പി.കെ.പ്രവീൺ നടൻ രാജേന്ദ്രൻ തായാട്ടിന് നൽകി പ്രകാശനം ചെയ്തു.

കൂത്തുപറമ്പ് ∙ ലോക വയോജന ദിനത്തോടനുബന്ധിച്ച് തലശ്ശേരി താലൂക്ക് ഇലക്‌ഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 100 വയസ്സ് തികഞ്ഞ വോട്ടർമാരെ ആദരിച്ചു. പാട്യം വില്ലേജിലെ എരഞ്ഞിയുള്ള പറമ്പത്ത് വി.കെ.കൃഷ്ണനെ തലശ്ശേരി താലൂക്ക് ഇലക്‌ഷൻ ഡപ്യൂട്ടി തഹസിൽദാർ സി.വി.അഖിലേഷ് വീട്ടിലെത്തി ഉപഹാരം നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ബൂത്ത് ലെവൽ ഓഫിസർ നിഷ അധ്യക്ഷത വഹിച്ചു. 

കൂത്തുപറമ്പ് ∙ വയോജന വാരാഘോഷത്തിന്റെ ഭാഗമായി സീനിയർ സിറ്റിസൻസ് ഫോറം കൂത്തുപറമ്പ് യൂണിറ്റിന്റെ കുടുംബ സംഗമം ഇന്ന് നടക്കും. സീനിയർ സിറ്റിസൻസ് ഫോറം ഹാളിൽ രാവിലെ 10ന് നഗരസഭാ വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT