ADVERTISEMENT

മട്ടന്നൂർ ∙ 15 വയസ്സുകാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ രണ്ടാനമ്മയുടെ പിതാവിനു ജീവപര്യന്തം തടവും 1,57,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പീഡനം നടന്നതു മറച്ചുവച്ചതിന് കുട്ടിയുടെ രണ്ടാനമ്മയ്ക്ക് കോടതി കഴിയും വരെ തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.

മട്ടന്നൂർ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ആണ് ഇരുവർക്കും ശിക്ഷവിധിച്ചത്. 2019ൽ കരിക്കോട്ടക്കരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാവിധി. ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ, കരിക്കോട്ടക്കരി എസ്ഐ ആയിരുന്ന ശിവൻ ചോടോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് എടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com