കണ്ണൂർ ജില്ലയിൽ ഇന്ന് (04-10-2023); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്: ആയിത്തറ മമ്പറം∙ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം 6ന് 10:30ന് സ്കൂളിൽ.
പരിശീലനം
ആയിത്തറ മമ്പറം∙റബർ ഉൽപാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ 19ന് തേനീച്ച കൃഷിയിൽ പരിശീലനം നൽകുന്നു. 9495908705.
ജല വിതരണം മുടങ്ങും
മട്ടന്നൂർ∙ കൊളച്ചേരി ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും കൊളച്ചേരി, നാറാത്ത്, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിൽ ജല വിതരണം മുടങ്ങും.
കാഷ് അവാർഡ്
കൊക്കാനിശ്ശേരി ∙ നായർ സമുദായ ക്ഷേമസമിതി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സമുദായ സമിതി അംഗങ്ങളുടെ മക്കൾക്കും പേരമക്കൾക്കുമായി ഏർപ്പെടുത്തിയ കാഷ് അവാർഡിനുള്ള അപേക്ഷകൾ പത്തിനകം സമിതി സെക്രട്ടറിക്ക് നൽകണം. 7907120921.
ഇന്നത്തെ പരിപാടി
∙ തലശ്ശേരി ഫീനിക്സ് ഹോം (പഴയ ബസ് സ്റ്റാൻഡ്): സർവോദയ മണ്ഡലം ഗാന്ധി വിചാരയാത്ര സംഘാടക സമിതി രൂപീകരണ യോഗം–2.00
∙ പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം–7.30. പ്രസാദ ഊട്ട്–12.30
∙ ചമ്പാട് പുഴക്കൽ എൽപിസ്കൂൾ: പി.ബാലകൃഷ്ണൻ നമ്പ്യാരുടെ സ്മരണാർഥം പുസ്തക സമർപ്പണം. മിനി വിശ്വനാഥൻ 2.30