ADVERTISEMENT

പിലാത്തറ ∙ ജനവാസ കേന്ദ്രത്തിനും സ്കൂളിനും ലേഡീസ് ഹോസ്റ്റലിനും സമീപത്തായി തുടങ്ങിയ മദ്യ വിൽപനശാല അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് മദ്യനിരോധന സമിതി പയ്യന്നൂർ താലൂക്ക് കമ്മിറ്റി പിലാത്തറയിൽ പ്രതിഷേധ റാലിയും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് പ്രഫ.ടി.എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഐ.സി.മേരി അധ്യക്ഷത വഹിച്ചു. ഫെറോന വികാരി ഫാ. ബെന്നി മണപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാ പ്രസിഡന്റ് ഒ.ജെ.ചിന്നമ്മ, ഫെലിക്സ് ജോർജ്, യു.രാമചന്ദ്രൻ, മധു കക്കാട്, ഉമർ വിളക്കോട്, ജോസ് ചാലുശ്ശേരി, കെ.ബി.സൈമൺ, വി.വി.സതി, ഒ.വി.തോമസ്, ഹക്കീം മാടായി, തോമസ് ലിയോ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com