ADVERTISEMENT

ഇരിട്ടി∙ മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന പേരാവൂർ നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 22 ന് 3 ന് പയഞ്ചേരിമുക്കിൽ ഫ്ലവർ ഷോ ഗ്രൗണ്ടിൽ ക്രമീകരിക്കുന്ന വേദിയിലാണ് പരിപാടി. ഇരിട്ടി നഗരസഭയിൽ നിന്നും മണ്ഡലത്തിലെ മറ്റു 8 പഞ്ചായത്തുകളിൽ നിന്നും ആയി 15000 ലധികം ആളുകൾ പങ്കെടുക്കും.

സ്കൂൾ കലോത്സവ വേദിയിലെ വിവിധ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ആറളം ഫാമിലെ നാട്ടറിവ് നാടൻ കലാവേദി അവതരിപ്പിക്കുന്ന വായ്ത്താരി മെഗാ മ്യൂസിക്കൽ ഇവന്റ്സ്, മട്ടന്നൂർ ഭരത ശ്രീ കലാക്ഷേത്രം അവതരിപ്പിക്കുന്ന കേരളീയം നൃത്തശിൽപം എന്നീ കലാ പരിപാടികളും അരങ്ങേറും.

 പ്രചരണാർഥം വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ഘോഷയാത്ര 20ന് 3ന് കീഴൂരിൽ നിന്ന് ഇരിട്ടിയിലേക്ക് നടത്തും. പഴയ ബസ് സ്റ്റാൻഡ് നഗരസഭാ ഓഡിറ്റോറിയത്തിൽ മെഗാ തിരുവാതിര, കൈകൊട്ടിക്കളി എന്നിവ ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറും.

20ന് 4.30ന് പേരാവൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ബൈക്ക് റാലിയും നടത്തും. വിവിധ പഞ്ചായത്തുകളിലും വിവിധ സർക്കാർ വകുപ്പുതലങ്ങളിലും അനുബന്ധ പരിപാടികളും വിളംബര റാലികളും സംഘടിപ്പിച്ചു. മണ്ഡലത്തിലെ 158 ബൂത്തുകളിലായി നടത്തിയ 760 വീട്ടുമുറ്റ സദസ്സുകളിലായി 17,000 ആളുകൾ പങ്കെടുത്തു.

 22 ന് നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി പകൽ 1 മുതൽ 4 വരെ വിവിധ വകുപ്പുകൾ ഏകീകരിച്ച് പൊതുജനങ്ങളിൽ നിന്നു പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനു 10 കൗണ്ടറുകൾ പ്രവർത്തിക്കുമെന്നും സംഘാടക സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജനറൽ കൺവീനർ സഹകരണ ഡപ്യൂട്ടി റജിസ്ട്രാർ കെ.പ്രദോഷ് കുമാർ, ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, മറ്റു ഭാരവാഹികളായ കെ.ശ്രീധരൻ, കെ.വി.സക്കീർ ഹുസൈൻ, പായം ബാബുരാജ്‌, മാത്യു കുന്നപ്പള്ളി, പി.പി.അശോകൻ, സി.വി.എം.വിജയൻ, അജയൻ പായം, ബാബുരാജ് ഉളിക്കൽ, കെ.കെ.ഹാഷിം, ഹംസ പേരട്ട, കെ.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT