ADVERTISEMENT

തുള്ളാംപൊയിൽ∙ ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത് മണ്ണിൽ കുഴിച്ചിട്ട 35 ലീറ്റർ ചാരായവും 200 ലീറ്റർ വാഷും പേരാവൂർ എക്സൈസ് സംഘം കണ്ടെത്തി. പേരാവൂർ പഞ്ചായത്തിലെ വെള്ളർവള്ളിക്ക് സമീപം തുള്ളാംപൊയിലിൽ വിജനപ്രദേശത്താണ് വൻ വ്യാജമദ്യ വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

 ഇവിടെ വാറ്റ് നടത്തുന്നുണ്ട് എന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ്,പ്രിവന്റീവ് ഓഫിസർമാരായ എം.പി.സജീവൻ, സജീവൻ തരിപ്പ, ബാബുമോൻ ഫ്രാൻസിസ്, സിഇഒ വി.സിനോജ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങൾ കസ്റ്റഡിയിൽ എടുത്തു. ചാരായ വാറ്റുകേന്ദ്രം നടത്തിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com