ഓവുചാലിലെ ഇരുമ്പുപൈപ്പിൽ കാൽ കുടുങ്ങി; വിദ്യാർഥിക്കു തുണയായി അഗ്നിരക്ഷാസേന

Mail This Article
×
ഇരിക്കൂർ ∙ ഓവുചാലിന്റെ ഇരുമ്പു പൈപ്പിനിടയിൽ കാൽ കുടുങ്ങിയ വിദ്യാർഥിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സിദ്ദീഖ് നഗറിലെ ഹാരിസ് മൗലവിയുടെ മകൻ കെ.പി.മുഹമ്മദ് സവാദിനെയാണ് (12) മട്ടന്നൂർ അഗ്നിരക്ഷാസേന രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു സിദ്ദീഖ് നഗർ - പട്ടീൽ റോഡിലായിരുന്നു സംഭവം. സ്വകാര്യവ്യക്തി വീട്ടിലേക്കുള്ള വഴിയിൽ ഓവുചാലിനു മുകളിൽ സ്ഥാപിച്ച ഇരുമ്പുപൈപ്പിലാണ് കാൽ അകപ്പെട്ടത്. അസി. സ്റ്റേഷൻ ഓഫിസർ ബിജു സുരേഷ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലിനു പരുക്കേറ്റ സവാദ് ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.