കണ്ണൂർ ജില്ലയിൽ ഇന്ന് (20-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സ് : കണ്ണൂർ∙ കെൽട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്‌സിൽ പ്രവേശനം തുടങ്ങി. എസ്എസ്എൽസി ആണ് യോഗ്യത. ഫോൺ: 6282293231, 7561866186.
സ്വാമി അധ്യാത്മാനന്ദ സരസ്വതി ജില്ലയിൽ
കണ്ണൂർ∙ സംബോധ് ഫൗണ്ടേഷൻ കേരളം മുഖ്യ ആചാര്യൻ സ്വാമി അധ്യാത്മാനന്ദ സരസ്വതി 20 മുതൽ 23 വരെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു. തലശ്ശേരി തിരുവങ്ങാട് ശ്രീരാമ സ്വാമിക്ഷേത്രം, ചിറക്കൽ ചാമുണ്ഡി കോട്ടം, മട്ടന്നൂർ തെരൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രഭാഷണങ്ങളും തുഞ്ചത്താചാര്യ, ദുർഗ്ഗാംബിക വിദ്യാനികേതൻ എന്നീ വിദ്യാലയങ്ങളിൽ കുട്ടികളുമായി സംവദിക്കുന്നതുമാണ്. 22നു ഗൃഹ സത്സംഗവും ഉണ്ടാകും.ഫോൺ– 9895655359.
സിആർസി കോ-ഓർഡിനേറ്റർ നിയമനം
ഇരിട്ടി∙സമഗ്ര ശിക്ഷാ കേരള ഇരിട്ടി ബിആർസിയിൽ സിആർസി കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് പ്രൈമറി/ ഹൈസ്കൂൾ അധ്യാപക യോഗ്യതയുള്ളവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 29ന് 10.30 ന് ഇരിട്ടി ബിആർസി ഹാളിൽ നടക്കും.
വൈദ്യുതി മുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ പാടിച്ചാൽ, ഓട്ടായിക്കര ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30 വരെ, പാലം മുക്ക് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ8.30 മുതൽ 12.30 വരെ, പാണലാട് ട്രാൻസ്ഫോമർ പരിധിയിൽ 12.30 മുതൽ 2.30 വരെ.
മാറ്റിവച്ചു
തലശ്ശേരി∙നാളെ നടത്താനിരുന്ന ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ 29 ലേക്ക് മാറ്റിയതായി ജോ. ആർടിഒ അറിയിച്ചു.