ADVERTISEMENT

ഇരിക്കൂർ ∙ മലയോരത്ത് തെങ്ങുകളിൽ ചെന്നീരൊലിപ്പും മണ്ഡരി രോഗവും പടരുന്നു. തടിക്കാണ് ചെന്നീരൊലിപ്പ് രോഗം കണ്ടു തുടങ്ങുന്നത്. തടി വിണ്ടുകീറി ചുവന്ന നിറത്തിലുള്ള നീര് പുത്തേക്ക് ഒഴുകുന്നതാണ് രോഗ ലക്ഷണം. ക്രമേണ തെങ്ങ് പൂർണമായും ഉണങ്ങിനശിക്കുന്നു. കായ്ച്ചു നിൽക്കുന്ന തെങ്ങുകളാണ് രോഗബാധയാൽ നശിച്ചുപോകുന്നതിലേറെയും. 

      മണ്ഡരി രോഗബാധ മൂലം തേങ്ങയുടെ വളർച്ച മുരടിക്കുന്നതോടെപ്പം ഉൽപാദനം കുറയുകയും ചെയ്യുന്നു. മണ്ഡരി ബാധിച്ച തേങ്ങയുടെ ചകിരി ആദ്യം ചീയുകയും പിന്നീട് തേങ്ങയിലേക്ക് വ്യാപിക്കുകയുമാണ്. രോഗബാധയെ തുടർന്ന് തെങ്ങ് കൃഷി വ്യാപകമായി നശിക്കുന്നതും ഉൽപാദനം കുറയുന്നതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.

      ചെന്നീരൊലിപ്പിന് കോൺടാഫും മണ്ഡരിക്ക് വേപ്പെണ്ണയും മരുന്നായി ഉപയോഗിക്കാമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല. രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചു മാറ്റുന്ന കർഷകർ വീണ്ടും തെങ്ങ് കൃഷിക്കൊരുങ്ങാതെ മറ്റു കൃഷികളിലേക്ക് ഇറങ്ങുകയാണ്. ഇതോടെ തെങ്ങുകൃഷി മലയോരത്ത് നിന്ന് അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com