ADVERTISEMENT

പയ്യന്നൂർ∙അടയ്ക്കയുടെ തൊലിയിൽ നിന്നു ലിഥിയം അയോൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന നാനോ സിലിക്കൺ നിർമിച്ച് കണ്ണൂർ സർവകലാശാലയുടെ സ്വാമി ആനന്ദതീർഥ ക്യാംപസിലെ രസതന്ത്ര വിഭാഗം ഗവേഷകർ. 

ഉയർന്ന സംഭരണ ശേഷി പ്രകടിപ്പിക്കുന്ന സിലിക്കൺ അടിസ്ഥാനമാക്കിയ ലിഥിയം ബാറ്ററികൾ അവയുടെ കുറഞ്ഞ സ്ഥിരത കാരണം നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നില്ല. എന്നാൽ അടയ്ക്കയിൽ നിന്നു വേർതിരിച്ച സിലിക്കൺ നാനോ സംയുക്തങ്ങളുടെ സവിശേഷ രൂപവും ഘടനയും മൂലം ബാറ്ററി ഒട്ടേറെ തവണ തവണ ചാർജും ഡിസ്ചാർജും ചെയ്യാൻ കഴിയുന്നതാണെന്നും അതുകൊണ്ടുതന്നെ കൂടുതൽ ഫലപ്രദമാണെന്നും ഗവേഷകർ അവകാശപ്പെട്ടു. 

നിലവിൽ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് അടിസ്ഥാനമാക്കിയ ഇലക്ട്രോഡുകളെ അപേക്ഷിച്ച് 4 മടങ്ങ് അധികം സംഭരണ ശേഷി പ്രകടിപ്പിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന അടയ്ക്കയിൽ നിന്ന് നീക്കം ചെയ്യുന്ന തൊണ്ട് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും മാലിന്യ നിർമാർജനത്തിനും കണ്ടെത്തൽ പരിഹാരമാകും. 

ക്യാംപസിലെ നാനോ സയൻസ് ആൻഡ് നാനോടെക്നോളജി വിഭാഗത്തിലെ ഡോ. അഞ്ജലി പറവണ്ണൂർ, കെമിസ്ട്രി വിഭാഗത്തിലെ ഡോ. ബൈജു വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഭാരതിയാർ സർവകലാശാലയിലെ ഡോ.എൻ. പൊൻ പാണ്ഡ്യൻ, പി. ദീപ്തി എന്നിവരടങ്ങിയ സംഘമാണു പുതിയ നാനോ സംയുക്തങ്ങളടങ്ങിയ ബാറ്ററി വികസിപ്പിച്ചെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com