ADVERTISEMENT

ചെറുപുഴ∙ രോഗബാധയും പുഴുശല്യവും മൂലം ചെറുപുഴ പഞ്ചായത്തിലെ ഏത്തവാഴ കർഷകർ ദുരിതത്തിലായി. കുലച്ച വാഴകളുടെ ഇലകൾ മഞ്ഞ നിറത്തിലായ ശേഷം ഒടിഞ്ഞു വീഴുന്നതും വാഴകളുടെ ഇലകൾ പുഴുക്കൾ തിന്നു നശിപ്പിക്കുന്നതുമാണു കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഇപ്പോൾ ഏത്തവാഴക്കുലയ്ക്ക് വിപണിയിൽ നല്ല വില ലഭിക്കുന്നുണ്ട്. 

എന്നാൽ രോഗബാധയും ഇലതീനി പുഴുക്കളുടെ ശല്യം വർധിച്ചതുമാണു കർഷകർക്ക് തിരിച്ചടിയായത്. ഏത്തവാഴകളുടെ ഇലകൾ പുഴുക്കൾ തിന്നു നശിപ്പിക്കുന്നതോടെ കുലകളുടെ വലിപ്പം കുറയും. ഇത് വാഴകർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ബാങ്കുകളിൽ നിന്നു വായ്പ എടുത്താണു പല കർഷകരും വാഴകൃഷി ചെയ്യുന്നത്. 

ഈ വർഷം കാറ്റും മഴയും കുറവായിരുന്നു. ഇതുമൂലം കൃഷിനാശവും കുറഞ്ഞു. വാഴകളിൽ കീടനാശിനി ഉപയോഗിച്ചാലും വലിയ പ്രയോജനമൊന്നും ഇല്ലെന്നാണു കർഷകർ പറയുന്നത്.  ഏത്തവാഴയ്ക്കു പുറമെ നാടൻ വാഴകളുടെ ഇലകളും പുഴുക്കൾ തിന്നു നശിപ്പിക്കുന്നുണ്ട്. ഇതുമൂലം കർഷകർക്ക് ഇലകൾ വിൽക്കാനും സാധിക്കുന്നില്ല. മഴ പെയ്യുന്ന സമയത്തു പുഴുശല്യത്തിനു കുറവുണ്ടെങ്കിലും വേനൽ ആരംഭിച്ചതോടെ പുഴുശല്യം വർധിച്ചുവരികയാണെന്നു കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com