സംസ്ഥാന പാതയോരത്ത് കുയിലൂരിൽ മുറിച്ചിട്ട മരങ്ങൾ അപകട ഭീഷണി

Mail This Article
×
ഇരിക്കൂർ ∙ സംസ്ഥാനപാതയോരത്ത് മുറിച്ചിട്ട മരങ്ങൾ അപകടങ്ങൾക്കു കാരണമാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ കുയിലൂർ പെട്രോൾ പമ്പിനു സമീപമാണ് മരക്കഷണങ്ങൾ അപകടാവസ്ഥയിൽ കിടക്കുന്നത്. 2 വർഷം മുൻപ് കാറ്റിൽ കടപുഴകിയ കൂറ്റൻ മരങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് മുറിച്ചത്.ഇത് നീക്കം ചെയ്യാതെ മരത്തിന്റെ കൂറ്റൻ ഭാഗങ്ങൾ റോഡിന്റെ ഇരു വശങ്ങളിലും കൂട്ടിയിട്ടിട്ടുണ്ട്. ഇതുകാരണം കാൽനട യാത്രികർ റോഡിലൂടെ പോകേണ്ട സ്ഥിതിയാണ്. ഇത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. മരക്കഷണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പല തവണ ഇരിക്കൂർ പിഡബ്ല്യുഡി അധികൃതരെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.