ADVERTISEMENT

പഴയങ്ങാടി∙ വെങ്ങര മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ 2024 ജനുവരി 27 മുതൽ 30 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ കളിയാട്ടം ഏൽപിക്കൽ ചടങ്ങ് ഇന്നലെ ഉച്ചയ്ക്ക് 1മുതൽ 2.31 വരെയുളള മുഹൂർത്തത്തിൽ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു. ക്ഷേത്ര കോയ്മമാരായ സി.സി. ഇന്ദുകലാധരൻ, സി.സി. ഉണ്ണി,സംസാരി കിഴക്കേ വീട് പത്മനാഭൻ എന്നിവർ  മൂല ഭണ്ഡാരം ആചാര സ്ഥാനികരിൽ നിന്നും ഏറ്റ് വാങ്ങി. പിന്നീട്  ആഘോഷ കമ്മിറ്റി ഭാരവാഹികളായ ടി.വി കുഞ്ഞിരാമൻ, ടി.വി.സുഭഗൻ, പി.വി.വിജയൻ  എന്നിവർക്ക് നൽകി. കളിയാട്ടം നടത്തുവാനുളള ഉത്തരവാദിത്തം ഏൽക്കുകയാണ് കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ്. അരങ്ങിൽ അടിയന്തിരം, അന്നദാനം എന്നിവ ഉണ്ടായി. കളിയാട്ടം ഏൽപിക്കൽ ചടങ്ങിന് ഒട്ടേറെ ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ എത്തി ചേർന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com