ADVERTISEMENT

തലവിൽ ∙ ചെറുപുഷ്പ സഭയുടെ (സിഎസ്ടി ഫാദേഴ്സ്) സെന്റ് തോമസ് പ്രോവിൻസിന്റെ സാമൂഹിക സേവന സംരംഭമായ സമരിറ്റൻ ട്രസ്റ്റിനു കീഴിലുള്ള ഗുഡ് സമരിറ്റൻ ട്രെയ്നിങ് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ വെഞ്ചരിപ്പ് തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ്  പാംപ്ലാനി നിർവഹിച്ചു. പരസഹായമില്ലാതെ ചലിക്കാൻ സാധിക്കാത്തവരുടെ ജീവിതത്തെ ചലനാത്മകമാക്കുന്നതിനായി തലവിൽ കേന്ദ്രമാക്കിയാണു സ്ഥാപനം തുടങ്ങിയത്. പൊതുസമ്മേളനം ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെറുപുഷ്പ സഭയുടെ സുപ്പീരിയർ ജനറൽ ഫാ.ജോജോ വരകുകാലായിൽ അധ്യക്ഷത വഹിച്ചു. ഫാ.ജോബി ഇടമുറിയിൽ, നാഷനൽ പാലിയേറ്റീവ് പരിശീലകൻ ജോസ് പൊളിമൂട്ടിൽ, സുനിൽ, ഡോ.കെ.ജെ.ലില്ലി എന്നിവർ പ്രസംഗിച്ചു.

 തുടർന്നു നടന്ന കലാവിരുന്നിൽ കോട്ടൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ, കന്നിക്കളം നവജ്യോതി കോളജ്, ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജ് എന്നിവർക്കൊപ്പം ഭിന്നശേഷിക്കാരായ സഹോദരങ്ങളും പരിപാടികൾ അവതരിപ്പിച്ചു. മലയോര മേഖലയിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമാണ് സമരിറ്റൻ ട്രസ്റ്റ്‌. ചെങ്ങളായി  കേന്ദ്രമായി  വയോജന ഭവനം,  900 ലേറെ വീടുകളിൽ ഡോ.ലില്ലിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് സേവനങ്ങൾ, ഭിന്നശേഷിക്കാർക്ക് വേണ്ടി  സ്വയംതൊഴിൽ സംരംഭങ്ങൾ, നിർധനരായ കുട്ടികൾക്ക്  വിദ്യാഭ്യാസ സേവനങ്ങൾ  എന്നിവ നടപ്പാക്കി വരുന്നു. 

അപകടങ്ങൾ മൂലം അരയ്ക്കു താഴെ ചലനം നഷ്ടപ്പെട്ടവരെയും ഭിന്നശേഷിക്കാരെയും പുനരധിവസിപ്പിക്കുന്നതോടൊപ്പം വീൽചെയറിൽ ഇരുന്നുകൊണ്ട് ചെയ്യുവാൻ സാധിക്കുന്ന തൊഴിലുകളിൽ അവർക്ക് പരിശീലനം നൽകി ഉപജീവനത്തിനുള്ള വക സ്വയം കണ്ടെത്താൻ  പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുഡ് സമരിറ്റൻ ട്രെയ്നിങ് ആൻഡ് റിഹാബിലിറ്റേഷൻ  സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. ഫിസിയോ തെറപ്പി, തൊഴിൽ പരിശീലനം തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള ഭിന്നശേഷിക്കാർക്ക് ഇവിടെ താമസിച്ച് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങാനുള്ള അവസരവും സ്ഥാപനം ഒരുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com