ADVERTISEMENT

ചാല∙റെയിൽ പാളങ്ങൾക്ക് മുകളിലൂടെ തോട്ടട–ചാല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാലം പദ്ധതി വൈകുന്നതിൽ ആശങ്ക. തോട്ടടയിൽ സ്ഥിതി ചെയ്യുന്ന ഗവ.ഐടിഐ, വനിതാ ഐടിഐ, പോളി ടെക്നിക് ടെക്നിക്കൽ സ്കൂൾ എന്നിവിടങ്ങളിലേക്ക് കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാത വഴി വരുന്ന വിദ്യാർഥികൾ ചാലക്കുന്നിൽ ബസിറങ്ങി റെയിൽ പാളങ്ങൾക്ക് കുറുകെ നടന്നാണ് പോകുന്നത്. പാളം കടക്കുമ്പോൾ ട്രെയിനിടിച്ച് വിദ്യാർഥികളടക്കമുള്ള ഏറെ പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇവിടെ ട്രെയിനിടിച്ച് പരുക്കേറ്റ ഒരു വിദ്യാർഥി ഇപ്പോഴും ചികിത്സയിലാണ്. ഈ അവസ്ഥ കണക്കിലെടുത്താണ് റെയിൽ പാളങ്ങൾക്ക് മുകളിലൂടെ തോട്ടടയെയും ചാലക്കുന്നിനെയും ബന്ധിപ്പിക്കുന്ന നടപ്പാലം വേണമെന്ന ആവശ്യമുയർന്നത്. ഇപ്പോൾ നടപ്പാലത്തിന്റെ പ്രവൃത്തി തുടങ്ങിയാൽ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികളും നടത്താൻ പറ്റുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

അനുമതികൾ ലഭിച്ചിട്ടും
നടപ്പാലം നിർമിക്കാൻ റെയിൽവേ പാലക്കാട് ഡിവിഷന്റെ അനുമതി ലഭിച്ചിരുന്നു.  പ്രാരംഭ പ്രവർത്തനങ്ങൾക്ക് മന്ത്രിയും സ്ഥലം എംഎൽഎയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വികസന ഫണ്ടിൽ നിന്ന് തുക നീക്കി വെക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ പ്രവർത്തനങ്ങളൊന്നും ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com