ADVERTISEMENT

കണ്ണൂർ ∙ ഓൺലൈൻ തട്ടിപ്പിലൂടെ വിവിധ പരാതികളിലായി ജില്ലയിൽ 2 പേർക്ക് 94,550 രൂപ നഷ്ടമായി.  കൂത്തുപറമ്പ് സ്വദേശിയായ യുവതിക്കു സമൂഹമാധ്യമം വഴി ലഭിച്ച പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ വിലയ്ക്കു ഡ്രൈ ഫ്രൂട്സ് വാങ്ങാൻ ശ്രമിച്ചതു വഴി 44,550 രൂപ നഷ്ടപ്പെട്ടു.    പരസ്യത്തിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്യുക വഴി ആധികാരികതയില്ലാത്ത വെബ്സൈറ്റിലേക്കു പ്രവേശിച്ചു സാധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയതോടെ പണം നഷ്ടപ്പെടുകയായിരുന്നു. 

വളപട്ടണം സ്വദേശിക്കു നഷ്ടപ്പെട്ടത് 50,000 രൂപയാണ്. ആമസോണിൽനിന്നു റീഫണ്ട് തുക ലഭിക്കുന്നതിനായി ഗൂഗിൾ സെർച്ച് വഴി ലഭിച്ച വ്യാജ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചതിൽ തട്ടിപ്പുകാർ പരാതിക്കാരന്റെ ഫോണിൽ എനി ഡസ്ക് എന്ന സ്ക്രീൻ ഷെയർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു ബാങ്ക് അക്കൗണ്ട് വിവരം കൈവശപ്പെടുത്തി പണം പിൻവലിക്കുകയായിരുന്നു.

ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ് 
ഗൂഗിൾ സെർച്ച് വഴി ലഭിക്കുന്ന നമ്പറുകളുടെ ആധികാരികത ഉറപ്പു വരുത്താതെ വിളിക്കുകയോ അജ്ഞാത നമ്പറിൽനിന്ന് ആവശ്യപ്പെടുന്നതു പ്രകാരം ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ലിങ്കിൽ പ്രവേശിച്ച് അക്കൗണ്ട് വിവരങ്ങളോ മറ്റു വ്യക്തിഗത വിവരങ്ങളോ രേഖപ്പെടുത്തരുതെന്നു പൊലീസ് അറിയിച്ചു. 

ഇത്തരം ഓൺലൈൻ തട്ടിപ്പിൽ ഇരയായാൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ചു പരാതി റജിസ്റ്റർ  ചെയ്യാം. അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള http://www.cybercrime.gov.in എന്ന പോർട്ടലിലൂടെയോ പരാതി റജിസ്റ്റർ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com