പരിയാരം ഗവ. നഴ്സിങ് കോളജ് അധ്യാപകരെ സർക്കാർ ജീവനക്കാരാക്കുന്നത് അനിശ്ചിതത്വത്തിൽ
Mail This Article
പരിയാരം∙ സർക്കാർ ഏറ്റെടുത്തിട്ട് 6 വർഷമായിട്ടും പരിയാരം ഗവ. നഴ്സിങ് കോളജ് അധ്യാപകരെ സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയകൾ അനിശ്ചിതത്വത്തിൽ. പരിയാരം മെഡിക്കൽ കോളജിലെ അനുബന്ധ സ്ഥാപനങ്ങളായ ഡെന്റൽ കോളജ് ഫാർമസി കോള, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ അധ്യാപകരെ സർക്കാർ ജീവനക്കാരാക്കിയ നടപടി പൂർത്തീകരിച്ചു. എന്നാൽ നഴ്സിങ് കോളജ് അധ്യാപകരുടെ സർക്കാർ ജീവനക്കാരാക്കുന്ന ഫയൽ വർഷങ്ങളായി ധനകാര്യ വകുപ്പിന്റെ കീഴിൽ ഒപ്പിടൽ ചടങ്ങിനായി കാത്തു കെട്ടിക്കിടക്കുകയാണെന്നു പരാതിയുണ്ട്.
സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയ നടക്കാത്തതിനാൽ നിലവിലുള്ള വിദ്യാർഥികൾക്ക് ആനുപാതികമായി അധ്യാപകർ ഇല്ല. അതിനാൽ, ഇവിടെയുള്ള അധ്യാപകർക്ക് ജോലിഭാരം വളരെ കൂടുതലാണ്. 2009ൽ നടപ്പാക്കിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള വേതനമാണ് ഇപ്പോഴും അധ്യാപകർക്കു ലഭിക്കുന്നത്. 2019ലെ ശമ്പള പരിഷ്കരണവും 2018 മുതൽ വർധിപ്പിച്ച ഡിഎയോ നഴ്സിങ് കോളജ് അധ്യാപകർക്ക് ലഭിക്കുന്നില്ല. 96% സ്ത്രീകൾ അധ്യാപക ജോലി നിർവഹിക്കുന്ന നഴ്സിങ് കോളജിലെ സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയ പൂർത്തിയാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.