ADVERTISEMENT

പയ്യന്നൂർ ∙ പ്രായം 95 ലെത്തിയെങ്കിലും പുലർച്ചെ ചൂലുമായ പാർവതി അമ്മ വീട്ടു മുറ്റത്തുണ്ടാകും. രാവിലെ 6 മണിക്ക് എഴുന്നേറ്റാൽ മുഖം കഴുകി അമ്മ ചൂലുമെടുത്ത് മുറ്റത്തിറങ്ങും. വീടും പരിസരവും വൃത്തിയാക്കിയ ശേഷം മാത്രമേ ജലപാനമുള്ളൂ. കുട്ടിക്കാലത്ത് തുടങ്ങിയ ശീലം ഇപ്പോഴും തുടരുന്നു. ഒരു ഇല വീണാൽ അത് എടുത്ത് മാറ്റും. കടലാസും പ്ലാസ്റ്റിക്കുമൊക്കെ അതത് സ്ഥാനത്ത് കൊണ്ടിടും. വീടും പരിസരവും വൃത്തിയാക്കിയില്ലെങ്കിൽ വീട്ടിനകത്തുള്ളവർക്ക് ആരോഗ്യമുണ്ടാകില്ലെന്ന പക്ഷക്കാരിയാണ് പാർവതി അമ്മ. അത് ശരിവച്ച് കൊണ്ട് മക്കളും പേരമക്കളും ഒപ്പമുണ്ട്. പ്രായത്തെ അതിജീവിച്ച് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന പാർവതി അമ്മയെ  നഗരസഭ ആദരിച്ചു. വാർഡ് 12 സാനിറ്റേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. നഗരസഭ അധ്യക്ഷ കെ.വി.ലളിത പാർവതി അമ്മയെ പൊന്നാട അണിയിച്ചു. ജെഎച്ച്ഐ സന്തോഷ് പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com