എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: വയോധികന് 21 വർഷം കഠിനതടവ്

Mail This Article
×
തളിപ്പറമ്പ്∙ എട്ടു വയസ്സുകാരിയെ വീട്ടിൽ കയറി പലതവണ പീഡിപ്പിച്ച കേസിൽ വയോധികന് 21 വർഷം കഠിനതടവും 1.56 ലക്ഷം രൂപ പിഴയും വിധിച്ചു. പട്ടുവം മംഗലശ്ശേരി ആശാരി വളവ് പടിഞ്ഞാറെ പുരയിൽ നാരായണ (77) നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2020 ഓഗസ്റ്റ് 16നും തുടർന്നുള്ള 4 ദിവസങ്ങളിലും പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. പിന്നീട് ഒക്ടോബർ 20ന് പെൺകുട്ടിയുടെ മാതാവ് വീട്ടിലില്ലാത്ത സമയം നാരായണൻ വീട്ടിലെത്തി, പെൺകുട്ടിക്ക് മിഠായി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് മാതാവ് കാണുകയായിരുന്നു. 5 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. വാദിഭാഗത്തിന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.