ADVERTISEMENT

‌മസ്റ്ററിങ് നടത്തണം; മാതമംഗലം∙ എരമം കുറ്റൂർ പഞ്ചായത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ അക്ഷയകേന്ദ്രം വഴി മസ്റ്ററിങ് നടത്തണമെന്നു  സെക്രട്ടറി അറിയിച്ചു.

സൗജന്യ നേത്ര പരിശോധനാ ക്യാംപ്
ശ്രീകണ്ഠപുരം∙കൊയ്യം സിഎച്ച് സ്മാരക വായനശാലയിൽ 12ന് സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടക്കും.   രാവിലെ 9 മുതൽ 1 വരെയാണ് ക്യാംപ്. പാണക്കാട് ഹൈദരലി തങ്ങൾ പാലിയേറ്റീവ് കെയർ പയ്യന്നൂർ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാംപ് നടത്തുന്നത്. 94955345473, 9847351639.

കെൽട്രോണിൽ കംപ്യൂട്ടർ കോഴ്‌സുകൾ
കെൽട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ കംപ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, പ്രൊഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻ‌ഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പ്രൊഫഷനൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, വേഡ് പ്രൊസസിങ് ആൻഡ് ഡേറ്റാ എൻട്രി, ഓഫിസ് ഓട്ടമേഷൻ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  0460 2205474, 0460 2954252.

കോഴ്സുകൾക്ക് സീറ്റൊഴിവ്
പിണറായി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്​സി ഇലക്ട്രോണിക്സ്, ബിഎസ്​സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ഡിഗ്രി കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി 5ന് രാവിലെ 11ന് കോളജ് ഓഫിസിൽ ഹാജരാകണം. 0490 2384480, 85470 05073

അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇംഗ്ലിഷ്, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. 10ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. www.gcek.ac.in 

ക്യാംപ് ഫോളോവർ നിയമനം
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിൽ ക്യാംപ് ഫോളോവർ തസ്തികയിൽ കുക്ക് (23), ധോബി (14), സ്വീപ്പർ (7), ബാർബർ (8), വാട്ടർ കാരിയർ (5) എന്നീ വിഭാഗങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്ന് (4) രാവിലെ 10.30ന് ആധാർ കാർഡിന്റെ പകർപ്പ് സഹിതം കെഎപി ബറ്റാലിയൻ ആസ്ഥാനത്ത് കൂടിക്കാഴ്ച.  0497 2781316.

ഡ്രൈവിങ് ടെസ്റ്റ് മാറ്റി
നാളെ ഇരിട്ടി സബ് ആർടി ഓഫിസ് ടെസ്റ്റ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ച ഡ്രൈവിങ് ടെസ്റ്റ് 10ലേക്ക് മാറ്റിയതായി ജോയിന്റ് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ അറിയിച്ചു. 0490 2490001.

ഗെസ്റ്റ് ലക്ചറർ നിയമനം
പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെകനിക് കോളജിൽ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. 10ന് രാവിലെ 10ന് കോളജിൽ എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും. 9497763400.തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഉറുദു വിഷയത്തിൽ ഗെസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. അപേക്ഷ  9നകം നേരിട്ടോ തപാലിലോ കോളജിൽ സമർപ്പിക്കണം.  0490 2320227, 9188900212. https://ghctethalassery.ac.in

അധ്യാപക പരിശീലന കോഴ്‌സ്
കെൽട്രോൺ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിനു വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. ഫോൺ: 9072592412, 9072592416.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com