ഏച്ചൂരിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

Mail This Article
ചക്കരക്കൽ ∙ അമിത വേഗത്തിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച്, റോഡരികിലൂടെ നടന്നുപോയ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ കലക്‌ഷൻ ഏജന്റ് ഏച്ചൂർ കട്ട് ആൻഡ് കവറിനു സമീപം തക്കാളിപ്പീടിക ആലക്കാട് വീട്ടിൽ ബി.ബീനയാണ് (56) മരിച്ചത്. കണ്ണൂർ–മട്ടന്നൂർ സംസ്ഥാന പാതയിൽ ഏച്ചൂർ കമാൽപീടികയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് അപകടം. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ലിതേഷ് ഓടിച്ച കാറാണ് ഇടിച്ചത്.

റോഡിൽനിന്ന് ഏറെ മാറിയാണ് ബീന നടന്നതെന്ന് നാട്ടുകാർ പറയുന്നു. തെറിച്ചുവീണ ബീനയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറോടിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. പരേതനായ ബാബുക്കൻ പത്മനാഭന്റെയും രോഹിണിയുടെയും ഏക മകളാണ് ബീന. ഭർത്താവ് പ്രദീപൻ. സംസ്കാരം ഇന്ന് 2ന് പയ്യാമ്പലത്ത്.