ADVERTISEMENT

ചെറുപുഴ∙ ആദിവാസി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി പുളിങ്ങോം ആറാട്ടുകടവിലെ 11 കുടുംബങ്ങൾക്ക് പെരിങ്ങോം പഞ്ചായത്തിൽ 10 സെന്റ് വീതം ഭൂമിയും വീട് നിർമിക്കാൻ 6 ലക്ഷം രൂപയും അനുവദിച്ചെങ്കിലും അധികാരികളുടെ അനാസ്ഥമൂലം വീടുകളുടെ നിർമാണം വൈകുന്നു. ഇന്നലെ കാട്ടാന വീട് തകർത്ത കാണിക്കാരൻ കുഞ്ഞിരാമനും ഇവിടെ സ്ഥലവും വീടും അനുവദിച്ചിരുന്നു. എന്നാൽ ഇയാളുടെ വീട് മാത്രം ഒഴിവാക്കി മറ്റു 10 വീടുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. കുഞ്ഞിരാമനു വീട് നിർമിച്ചു നൽകാമെന്നു പറഞ്ഞു ബന്ധു പണം വാങ്ങിയെങ്കിലും വീടുപണി ആരംഭിച്ചിട്ടില്ല. പണി ഉടൻ ആരംഭിക്കുമെന്നാണ് ഇയാൾ പറയുന്നത്. ഇതിനിടെ 11കുടുംബങ്ങൾക്ക് ശുദ്ധജല സൗകര്യം ഒരുക്കാനായി പി.സന്തോഷ്കുമാർ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 7 ലക്ഷം രൂപ അനുവദിച്ചിരുന്നു.  6 മാസം കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കാനായില്ല. 


ആറാട്ടുകടവിലെ കാണിക്കാരൻ കുഞ്ഞിരാമന്റെ വീട് കാട്ടാന തകർത്ത നിലയിൽ.
ആറാട്ടുകടവിലെ കാണിക്കാരൻ കുഞ്ഞിരാമന്റെ വീട് കാട്ടാന തകർത്ത നിലയിൽ.

5 വീടുകളുടെ നിർമാണം പൂർണമായും  5 വീടുകളുടെ നിർമാണം ഭാഗികമായും പൂർത്തിയായിട്ടുണ്ട്. എന്നാൽ ഇവിടെ ശുദ്ധജല സൗകര്യം ഒരുക്കാത്തതിനാൽ വീടുകൾ അടച്ചിട്ടിരിക്കുകയാണ്. ആറാട്ടുകടവിലെ പല കുടുംബങ്ങളും കാട്ടാനകളെ ഭയന്ന് ഇതിനകം   താമസം മാറി. ഇനി ഏതാനും വീട്ടുകാർ മാത്രമാണു ഇവിടെ അവശേഷിക്കുന്നത്. കാട്ടാന വീട് ആക്രമിക്കാൻ തുടങ്ങിയതോടെ ഇനി ഇവിടം സുരക്ഷിതമല്ലെന്നാണു ആറാട്ടുകടവ് നിവാസികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com