ADVERTISEMENT

തലശ്ശേരി ∙ ബിഎസ്എൻഎൽ ഓഫിസിൽനിന്ന് 250 കിലോ ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ തമിഴ്നാട് നാമക്കൽ പെരിയകോവിലൂരിലെ ആർ.പ്രേംകുമാറിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബിഎസ്എൻഎൽ ഓഫിസിലെ കരാർ ജോലികൾ ചെയ്യുന്ന പ്രേംകുമാർ ഓഫിസിൽതന്നെയാണ് രാത്രി തങ്ങുന്നത്. ചെമ്പുകമ്പി മുറിച്ചുമാറ്റുന്നത് സിസിടിവിയുമായി ബന്ധിച്ചിരുന്ന മാനേജരുടെ ഫോണിൽ കാണുകയായിരുന്നു. പിന്നീട് ക്യാമറ കണക്‌ഷൻ വിഛേദിക്കപ്പെട്ടു. പരിശോധനയിൽ സിസി‍ടിവിയും ക്യാമറയും അഴിച്ചുമാറ്റിയതായി വ്യക്തമായി.  ബിഎസ്എൻഎൽ മാനേജർ പൊലീസിൽ പരാതി നൽകി. എസ്ഐ അഖിലും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒന്നരലക്ഷം രൂപ വിലവരുന്ന ചെമ്പുകമ്പികളാണ് നഷ്ടമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com