ADVERTISEMENT

കണ്ണൂർ ∙ കാലുകുത്താൻ ഇടമില്ലാതെ കണ്ണൂരിൽ നിന്ന് തെക്കോട്ട് രാവിലെ ട്രെയിൻ യാത്ര ചെയ്തിരുന്ന നാളുകൾക്ക് 
വിരാമം. പരശുറാം എക്സ്പ്രസിന് രണ്ട് അധിക കോച്ചുകളും കണ്ണൂർ–ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷലും വന്നതോടെയാണ് ശ്വാസംമുട്ടിയുള്ള യാത്രയ്ക്ക് ആശ്വാസമായത്. കണ്ണൂർ–ഷൊർണൂർ എക്സ്പ്രസിന്റെ ആദ്യയാത്ര ഇന്നലെ രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാനേജർ എസ്.സജിത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈ സോണൽ റെയിൽവേ യൂസേഴ്സ് കൺസൽട്ടേഷൻ കമ്മിറ്റി അംഗം റഷീദ് കവ്വായി ഉൾപ്പെടെ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുടെയും യാത്രക്കാരുടെയും സാന്നിധ്യത്തിലായിരുന്നു ഫ്ലാഗ് ഓഫ്.

അതേസമയം കാസർകോട്, മംഗളൂരു ഭാഗത്തേക്കുള്ള യാത്രാ ദുരിതം മാറ്റമില്ലാതെ തുടർന്നു. മംഗളൂരു ഭാഗത്തേക്ക് മെമു അനുവദിക്കണമെന്ന ആവശ്യവും കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ നീട്ടുന്ന കാര്യവും റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽക്കൊണ്ടുവരുമെന്ന് പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com