വളക്കൈയിൽ അപകട ഭീഷണിയായി കൂറ്റൻ മരം

Mail This Article
×
ശ്രീകണ്ഠപുരം∙ വളക്കൈക്കും നെടുമുണ്ടക്കും ഇടയിലുള്ള സംസ്ഥാന പാതയിലെ വലിയ വളവിൽ റോഡരികിലുള്ള പിഡബ്ല്യുഡി സ്ഥലത്ത് വലിയ മരം ശിഖരങ്ങളോട് കൂടി റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നു. ഏത് നിമിഷവും പൊട്ടി വീഴാം എന്ന അവസ്ഥയാണ്. തൊട്ടു പിറകിലുള്ള പള്ളോട്ടെൻ ആശ്രമത്തിന്റെ റബർ മരങ്ങൾ മുറിച്ചു മാറ്റിയതിനാൽ വലിയ കാറ്റ് അടിച്ചാൽ ദുരന്തം ഉറപ്പാണ്. ദുരന്തത്തിന് കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് മരം മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് പ്രദേശവാസികളും പള്ളോട്ടെൻ ആശ്രമ സുപ്പീരിയർ ഫാ. വിൻസൻ പുത്തൻപുരയ്ക്കലും അധികൃതരോടാവശ്യപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഓടുന്ന തളിപ്പറമ്പ്– ഇരിട്ടി സംസ്ഥാന പാതയിലാണ് ഈ അപകടാവസ്ഥ നില നിൽക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.