മലയോര റോഡുകളിൽ അപകടം കൂടുന്നു
Mail This Article
×
ചെറുപുഴ∙ മലയോര മേഖലയിൽ വാഹനാപകടങ്ങൾ പെരുകുന്നു.ബുധനാഴ്ച രാത്രി പ്രാപ്പൊയിൽ-എയ്യൻകല്ല്- രയരോം റോഡിലും ഇന്നലെ രാവിലെ ചെറുപുഴ-തിരുമേനി റോഡിലുമാണു വാഹനാപകടങ്ങൾ ഉണ്ടായത്. പ്രാപ്പൊയിൽ- എയ്യൻകല്ല്-രയരോം റോഡിൽ പത്തായക്കുണ്ടിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതത്തൂൺ ഇടിച്ചു തകർത്തു. അപകടത്തിൽ യാത്രക്കാർക്ക് പരുക്കില്ല. ചെറുപുഴ -തിരുമേനി റോഡിൽ മുളപ്ര ഭാഗത്തു നിയന്ത്രണം വിട്ട കാർ റോഡരികിൽ സ്ഥാപിച്ച സംരക്ഷണവേലി ഇടിച്ചു നിന്നതിനാൽ ദുരന്തം ഒഴിവായി. ഇവിടെയും യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. അപകടങ്ങളിൽ ഇരു കാറുകളുടെ മുൻഭാഗംതകർന്നു. അപകടം ഉണ്ടായ സ്ഥലങ്ങളിൽ നാട്ടുകാരാണു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മലയോരപാത ഉൾപ്പെടെയുള്ള റോഡുകളിൽ ദിനംപ്രതി വാഹനാപകടങ്ങൾ വർധിച്ചുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.