ADVERTISEMENT

ഇരിട്ടി ∙ പഴശ്ശി സംഭരണിയുടെ ഭാഗമായ പടിയൂർ പൂവംപുഴയിൽ ആളുകൾ അപകടത്തിൽപ്പെടുന്നത് പ്രതിരോധിക്കാൻ ദുരന്ത മുന്നറിയിപ്പും സുരക്ഷാ വേലിയും നിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. വേനലിൽ പദ്ധതിയിൽ ഷട്ടർ താഴ്ത്തുമ്പോഴും കാലവർഷത്തിൽ വെള്ളം കുത്തി ഒഴുകുമ്പോഴും ഒരു പോലെ അപകട ഭീഷണി ഉയർത്തുന്നതാണ് പൂവംപുഴ.ചുഴിയും ആഴവും അടിയൊഴുക്കും ഒരു പോലെയുള്ള ഇവിടെ പുറമെ നിന്നു നോക്കുമ്പോൾ ജല നിരപ്പ് ശാന്തമായിരിക്കും.സംസ്ഥാന പാതയിലൂടെ കടന്നു പോകുന്നവർ വാഹനങ്ങൾ നിർത്തി ഫോട്ടോ എടുത്ത് പോകാറുണ്ട്. 

നാട്ടുകാർക്ക് ഇവിടുത്തെ ദുരന്ത അപകടസാധ്യത അറിയാവുന്നതിനാൽ ആരും ഇറങ്ങാറില്ല. പുറമെ നിന്ന് എത്തുന്നവർ ജല നിരപ്പിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് വെള്ളത്തിൽ ഇറങ്ങുകയും ആഴത്തിലേക്കു കാൽ വഴുതി മുങ്ങിപോവുകയുമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസം പടിയൂരിൽ കൂട്ടുകാരിയുടെ വീട്ടിൽ എത്തിയ രണ്ട് കോളജ് വിദ്യാർഥിനികൾ മുങ്ങിമരിക്കാൻ കാരണവും ഇതു തന്നെ. ഇരിട്ടി പുഴ മുതൽ പഴശ്ശി അണക്കെട്ടുവരെ ഉള്ള ദൂരത്ത് റോഡിൽ നിന്നു പുഴയിലേക്ക് ഇറങ്ങി എത്താൻ വഴിയുള്ള സ്ഥലങ്ങളിൽ സുരക്ഷ വേലി നിർമിക്കാനും ദുരന്ത ഉണ്ടായ പ്രദേശങ്ങളിൽ അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ സഹിതം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും ജലസേചന വകുപ്പ് നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com