കണ്ണൂർ ജില്ലയിൽ ഇന്ന് (05-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
പട്ടയക്കേസുകൾ മാറ്റിവച്ചു
പയ്യന്നൂർ ∙ ലാൻഡ് ട്രൈബ്യൂണലിൽ ഇന്നു നടത്താനിരുന്ന എല്ലാ പട്ടയക്കേസുകളും ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റിവച്ചതായി സ്പെഷൽ തഹസിൽദാർ അറിയിച്ചു.
വൈദ്യുതി മുടക്കം
പെരിങ്ങോം ∙ പഞ്ചായത്ത് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 1 വരെയും എവറസ്റ്റ് വുഡ് ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
ഒഴിവുകൾ
അധ്യാപകർ
പയ്യന്നൂർ ∙ റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലും മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലും ഗെസ്റ്റ് ലക്ചറർ ഒഴിവുണ്ട്. എഐസിടിഇ മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർ 10ന് 10 മണിക്ക് കോളജ് ഓഫിസിൽ നടക്കുന്ന എഴുത്തുപരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. 9497763400.
പയ്യന്നൂർ ∙ റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്സ് വിഭാഗം ലക്ചറർ, ഇൻസ്ട്രുമെന്റേഷൻ വിഭാഗം ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ഗെസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. മാത്തമാറ്റിക്സ് തസ്തികയ്ക്ക് 55% മാർക്കിൽ കുറയാത്ത മാത്തമാറ്റിക്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ട്രേഡ്സ്മാൻ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ടിഎച്ച്എസ്എൽസി, ഐടിഐ എന്നിവയാണ് അടിസ്ഥാനയോഗ്യത. ഉദ്യോഗാർഥികൾ 11ന് 10ന് കോളജ് ഓഫിസിൽ നടക്കുന്ന എഴുത്തുപരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. 9497763400.
മെഡിക്കൽ ക്യാംപ് ഇന്ന്
പാടിയോട്ടുചാൽ ∙ ലയൺസ് ക്ലബ് ഇന്റർനാഷനലും മലബാർ ഹോസ്പിറ്റലുംസംഘടിപ്പിക്കുന്ന മെഗാമെഡിക്കൽ ക്യാംപ് ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ പാടിയോട്ടുചാൽ മലബാർ ഹോസ്പിറ്റലിൽ നടക്കും.