ADVERTISEMENT

മാട്ടൂൽ∙ സൗത്ത് പുഴയോരത്ത് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ആധുനിക ബോട്ട് ടെർമിനൽ ചോർന്നൊലിക്കുന്നു. ബോട്ട് ടെർമിനലിൽ എത്തുന്ന യാത്രക്കാർ ശക്തമായ മഴയിൽ കുട പിടിച്ച് നിൽക്കേണ്ട അവസ്ഥയാണ്.  ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് മാട്ടൂലിൽ ഉൾപ്പെടെ ബോട്ട് ടെർമിനലുകൾ നിർമിച്ചത്.  ഇവിടെ ഉണ്ടായിരുന്ന കാലപ്പഴക്കം ചെന്ന ബോട്ട് ജെട്ടി.അപകടാവസ്ഥയിലായതോടെയാണ്  ഉദ്ഘാടനം പോലും നടത്താതെ ബോട്ട് ടെർമിനൽ തുറന്നുകൊടുത്തത്. നിർമാണത്തിലെ  അപാകതയാണ് ഇത്ര വേഗത്തിൽ  ടെർമിനലിൽ  ചോർച്ച ഉണ്ടാകാൻ കാരണമെന്നാണ് ആക്ഷേപം. മാട്ടൂൽ അഴീക്കൽ റൂട്ടിൽ നടത്തുന്ന ബോട്ട് സർവീസിനെ ആശ്രയിച്ച് നൂറുകണക്കിന് യാത്രക്കാരാണ് ഉളളത്. ബോട്ട് ടെർമിനലിലെ ചോർച്ച പരിഹരിക്കാൻ നടപടി വേണം എന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com