‘തീരദേശ ഹൈവേയിൽ നിന്ന് തലശ്ശേരി പട്ടണത്തെ ഒഴിവാക്കണം’
Mail This Article
തലശ്ശേരി∙ നിർദിഷ്ട തീരദേശ ഹൈവേയിൽ നിന്ന് തലശ്ശേരി പട്ടണത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി പട്ടണ വ്യാപാര– തൊഴിൽ സംരക്ഷണ സമിതി നേതൃത്വത്തിൽ ഒപ്പു ശേഖരണം ആരംഭിച്ചു. വ്യാപാരി സംഘടനകളും തൊഴിലാളി സംഘടനകളും ചേർന്ന് രൂപീകരിച്ച കർമസമിതിയുടെ നേതൃത്വത്തിലാണ് ഒപ്പു ശേഖരണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ എന്നിവർക്ക് ഇതു സംബന്ധിച്ച് നിവേദനം നൽകും.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി.സി.വർഗീസ് ഉദ്ഘാടനം ചെയ്തു.
സമിതി വൈസ് ചെയർമാൻ എ.കെ.സക്കരിയ അധ്യക്ഷത വഹിച്ചു. ബിനോയ് തോമസ്, സിഐടിയു നേതാവ് ടി.രാഘവൻ, സി.പി.എം.നൗഫൽ (വ്യാപാരി വ്യവസായി സമിതി), വി.പി.അനിൽകുമാർ, പി.പി. ചിന്നൻ, പി.പി.കബീർ (സിടിയു), കെ.പി.നജീബ്, പി.സുഹൈൽ, പി.പി.അഷ്റഫ്, ഇ.എ.ഹാരിസ് എന്നിവർ പ്രസംഗിച്ചു. ഹൈവേ, തലശ്ശേരി പട്ടണത്തെ ഒഴിവാക്കി കടൽ കാഴ്ചകൾ കാണാൻ പാകത്തിൽ കടൽത്തീരത്തുകൂടെ നിർമിക്കണമെന്നാണ് സമിതി ആവശ്യപ്പെടുന്നത്.