കണ്ണൂർ ജില്ലയിൽ ഇന്ന് (06-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
ധർമശാല∙ കണ്ണപ്പിലാവ്, കോൾതുരുത്തി, വടക്കാഞ്ചേരി, ഗ്രേറ്റ് ഇന്ത്യ, റിയാസ് വുഡ്, കേനന്നൂർ സിറാമിക്, കോണ്ടിക്കീൽ, സിൽകോ വുഡ്, നണിശേരി, ബാവുപ്പറമ്പ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും പാടിയോട്ടുചാൽ∙ലൈനിൽ പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഗാന്ധിപ്പാറ, ഉമ്മറപ്പൊയിൽ ട്രാൻസ് ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ കാവുന്താരഴ, ബീരങ്കിബസാർ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
ഡോക്ടർ ഒഴിവ്
ശ്രീകണ്ഠപുരം∙ കൂട്ടുമുഖം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ പിഎസ്‌സി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി 20 9ന് രാവിലെ 11 ന് ശ്രീകണ്ഠപുരം നഗരസഭയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്ക്കണം. ഫോൺ: 0460 2266001.