ADVERTISEMENT

പഴയങ്ങാടി∙ഏഴോം പഞ്ചായത്തിലെ കുറുവാട് റോ‍ഡ് കയറ്റിറക്കത്തിൽ മഴക്കെടുതിയിൽ തോരയിൽ ഗോവിന്ദന്റെ വീടിന് സമീപം മണ്ണിടിച്ചിലും തുരങ്കവും രൂപപ്പെട്ട സ്ഥലം അസി.കലക്ടർ ഗ്രന്ഥേ സായികൃഷ്ണയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘം  സന്ദർശിച്ചു.രണ്ടാഴ്ച മുൻപാണ്  ഇവിടെ മണ്ണിടിച്ചലും തുരങ്കവും രൂപപ്പെട്ടത്. ഇതേ തുടർന്ന് വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. പഞ്ചായത്ത്, റവന്യു അധികൃതരും വീട്ടുടമയും കലക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ്  അസി.കലക്ടർ സ്ഥലം സന്ദർശിച്ചത്. പാലക്കീൽ വളപ്പിൽ നാരയണിയുടെ വീട്ടുപറമ്പലിലുള്ള കിണറ്റിൽ തുരങ്കം രൂപപ്പെട്ടത് ശ്രദ്ധയിൽ പെട്ടു. മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ജിയോളജി വകുപ്പ് അധികൃതർ തയാറാക്കിയ റിപ്പോർട്ട് കേരള ദുരന്തനിവാരണ സമിതിക്ക് നൽകുമെന്ന് അസി. കലക്ടർ പറഞ്ഞു. പയ്യന്നൂർ തഹസിൽദാർ കെ.ജയേഷ്, മണ്ണു പര്യവേക്ഷണ സംരക്ഷണ വകുപ്പ് ഓവർസീയർ ഒ.ലിലിനി, അസി.ഓവർസീയർ പി.വി.ഷാലു, ജിയോളജി വകുപ്പിലെ കെ.റഷീദ്, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, വില്ലേജ് അധികൃതർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com