ADVERTISEMENT

പാപ്പിനിശ്ശേരി ∙ പാപ്പിനിശ്ശേരിയിൽ കെഎസ്ടിപി റോഡ് തകർന്നു അപകടക്കുഴികളായി. കരിക്കൻകുളം, ഹാജി റോഡ്, ഇഎംഎസ് സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ, കെ.കണ്ണപുരം എന്നിവിടങ്ങളിൽ റോഡ് തകർന്നു.ടാറിങ്ങിന്റെ മേൽപാളി തകർന്ന കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്നു വെട്ടിക്കുന്നത് അപകടങ്ങൾക്കും ഇടയാകുന്നു. റോഡിന്റെ ഒരു ഭാഗത്ത് വിള്ളൽ കൂടി രൂപപ്പെട്ടു. വ്യാപക പരാതിയെത്തുടർന്നു കഴിഞ്ഞ മാസം ചെറുകുന്ന്, കണ്ണപുരം എന്നിവിടങ്ങളിൽ ടാറിങ് നടന്നിരുന്നു. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ബൈപാസ് റോഡെന്ന നിലയിൽ ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com