ADVERTISEMENT

ചെറുപുഴ∙പ്രാപ്പൊയിലിൽ കാറും ഓട്ടോറിക്ഷയും  കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു. തിരുമേനിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ നെടുംതൊട്ടിയിൽ മാത്യുവിന് (60) ആണു പരുക്കേറ്റത്. പരുക്കേറ്റ മാത്യു ചെറുപുഴയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പ്രാപ്പൊയിൽ ടൗണിലാണ് അപകടം.ചെറുപുഴ ഭാഗത്ത് നിന്നു തിരുമേനിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും തിരുമേനിയിൽ നിന്നു ചെറുപുഴയിലേക്ക് വരികയായിരുന്ന കാറും തമ്മിലാണു കൂട്ടിയിടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com